Begin typing your search above and press return to search.
ലോകത്ത് ബ്രാന്‍ഡില്‍ അഞ്ചാമനായി ജിയോ
ആഗോളതലത്തില്‍ ശക്തമായ ബ്രാന്‍ഡുകളില്‍ അഞ്ചാമനായി ജിയോ. ടെലികോം ഭീമനായ ജിയോ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ബിഎസ്‌ഐ) സ്‌കോര്‍ 100 ല്‍ 91.7 ഉം എഎഎ-പ്ലസ് റേറ്റിംഗും നേടിയാണ് അഞ്ചാമതെത്തിയത്. ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഒറിജിനല്‍ വിപണി ഗവേഷണ ഫലങ്ങളില്‍ നിന്ന് ബ്രാന്‍ഡിന്റെ ആധിപത്യം വ്യക്തമാണെന്ന് ജിയോ പറഞ്ഞു.
'2016ല്‍ മാത്രമാണ് ജിയോ സ്ഥാപിതമായതെങ്കിലും, ജിയോ അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും 400 ദശലക്ഷം വരിക്കാരുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും മാറി,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെ ടെലികോം എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പരിഗണന, പരിവര്‍ത്തനം, പ്രശസ്തി, ശുപാര്‍ശ, പുതുമ, ഉപഭോക്തൃ സേവനം, പണത്തിനുള്ള മൂല്യം എന്നിങ്ങനെയുള്ള എല്ലാ അളവുകളിലും ജിയോ ഏറ്റവും ഉയര്‍ന്ന സ്‌കോറുകള്‍ നേടി.
ലോകത്തിലെ ഏറ്റവും മൂല്യവത്തായതും ശക്തവുമായ ബ്രാന്‍ഡുകളെക്കുറിച്ചുമുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ ടെലികോം രംഗത്തെ പുതുമുഖമായിട്ടും ജിയോ അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും മാറിയതായി വ്യക്തമാക്കുന്നു. 400 ദശലക്ഷം വരിക്കാരാണ് ജിയോയ്ക്കുള്ളത്.
ആഗോളതലത്തില്‍ മറ്റ് ടെലികോം ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി, ഉപഭോക്താക്കളില്‍ നിന്ന് യഥാര്‍ത്ഥ വാത്സല്യം ആസ്വദിക്കുന്നതായും ജിയോ പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 4 ജി വാഗ്ദാനം ചെയ്തുകൊണ്ട് ജിയോ ഈ മേഖലയിലേക്കുള്ള കടന്നുവരവ് തന്നെ ശ്രദ്ധേയമാക്കിയിരുന്നു.
100 ല്‍ 95.4 എന്ന ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ബിഎസ്‌ഐ) സ്‌കോര്‍ നേടി വി ചാറ്റ് ആണ് ലോകത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ്. ഓട്ടോ ഭീമനായ ഫെരാരി രണ്ടാം സ്ഥാനത്തും റഷ്യന്‍ ബ്രാന്‍ഡായ ബാങ്ക്, പാനീയ കമ്പനിയായ കൊക്കകോള എന്നിവ യഥാക്രമം ലോകത്തെ മൂന്നാമത്തെയും നാലാമത്തെയും ബ്രാന്‍ഡുകളാണ്.
Next Story
Videos