ലക്ഷ്യം കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനും അതുവഴി കൂടുതല്‍ വികസനവും തൊഴിലവസരവും സൃഷ്ടിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷ (കെഎസ്എസ്‌ഐ)

ന്റെ നേതൃത്വത്തില്‍ സംസ്ഥാന ഇന്‍ഡസ്ട്രീസ് വകുപ്പിന്റെയും എംഎസ്എംഇ കേന്ദ്രമന്ത്രാലയത്തിന്റെയും കനറ ബാങ്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കേരള എംഎസ്എംഇ സമ്മിറ്റ് വ്യവസായ സംഗമം കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സംബന്ധിച്ച് 2022-23 സാമ്പത്തിക വര്‍ഷം സംരംഭ വര്‍ഷമാണ്. ഈ സാമ്പത്തിക വര്‍ഷത്തോടെ സംസ്ഥാനത്തെ സംരംഭങ്ങളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 58,000 എംഎസ്എംഇകള്‍ സംസ്ഥാനത്തുണ്ട്. ഇവയ്ക്കായി മൂവായിരം കോടിയിലധികം രൂപയുടെ നിക്ഷപവും ലഭിച്ചു. എന്നാല്‍ ഇത്തരം നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാതെ തെറ്റായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബിസിനസുകാര്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.
സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് പ്രത്യേക പ്രഭാഷണം നടത്തി. കെഎസ്എസ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.പി രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുമന്‍ ബില്ല ഐഎഎസ്, എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, പ്രകാശ് ജിഎസ്, പ്രേംകുമാര്‍ എസ്, വികെസി മമ്മദ് കോയ, ഹരികിശോര്‍ എസ് ഐഎഎസ് എന്നിവര്‍ സംസാരിച്ചു.



Related Articles
Next Story
Videos
Share it