കാഡില ഹെല്‍ത്ത്‌കെയറിന്റെ 6.64 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി എല്‍ഐസി

പ്രമുഖ ഫാര്‍മ കമ്പനിയായ കാഡില ഹെല്‍ത്ത് കെയറിന്റെ 6,64,104 ഓഹരികള്‍ സ്വന്തമാക്കി എല്‍ഐസി. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിക്ക് ഇതോടെ കാഡില ഹെല്‍ത്ത് കെയറില്‍ 5.036 ശതമാനം ഓഹരിയായി.

നേരത്തെ 4.971 ശതമാനം ഓഹരി കമ്പനിയില്‍ എല്‍ഐസിക്ക് ഉണ്ടായിരുന്നു. കമ്പനിയുടെ മുഖ്യ പ്രമോട്ടറുടെ കൈവശമാണ് 74.88 ശതമാനം ഓഹരികളും. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ എസ്എഎസ്ടി റെഗുലേഷന്‍ അനുസരിച്ചാണ് എല്‍ഐസിയുടെ വെളിപ്പെടുത്തല്‍. ഇതു പ്രകാരം ഒരു ലിസ്റ്റഡ് കമ്പനിയുടെ അഞ്ചു ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വെയ്ക്കുമ്പോള്‍ ആ വിവരം വെളിപ്പെടുത്തണമെന്നുണ്ട്.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കാഡില ഹെല്‍ത്ത് കെയര്‍ 587 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുന്‍വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 29 ശതമാനം അധികമാണിത്. വരുമാനമാകട്ടെ 15 ശതമാനം ഉയര്‍ന്ന് 4025 കോടി രൂപയായി.
ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ കാഡില ഹെല്‍ത്ത് കെയറിന്റെ ഓഹരി വില ഇന്ന് 551.80 രൂപയാണ്.


Related Articles
Next Story
Videos
Share it