അറ്റാദായത്തില്‍ 51 ശതമാനത്തിന്റെ ഇടിവ്, ലാഭവിഹിതം പ്രഖ്യാപിച്ച് എംആര്‍എഫ്
രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. ജനുവരി-മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ 156.78 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50.6 ശതമാനം ഇടാവാണ് അറ്റാദായത്തില്‍ ഉണ്ടായത്. മുന്‍വര്‍ഷം 317.26 ശതമാനം ആയിരുന്നു അറ്റാദായം. അതേസമയം കമ്പനിയുടെ മൊത്തം വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 5,265.20 കോടി രൂപയായി.
2021-22 സാമ്പത്തിക വര്‍ഷം 19,304.43 കോടി രൂപയാണ് വരുമാന ഇനത്തില്‍ കമ്പനി നേടിയത്. 2020-21 വര്‍ഷത്തെ അപേക്ഷിച്ച് 19.7 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ പ്രകടമായത്. 647.34 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൊത്തം അറ്റാദായം. 2020-21 കാലയളവിനെ അപേക്ഷിച്ച് 48 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എംആര്‍എഫിന്റെ കയറ്റുമതി 33.4 ശതമാനം ഉയര്‍ന്ന് 1,779ല്‍ എത്തി.
അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ്, കോവിഡിന് ശേഷമുള്ള വിപണി സാഹചര്യം, യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയവ എംആര്‍എഫിന്റെ പ്രകനത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഒരു ഓഹരിക്ക് 144 രൂപ വീതം അന്തിമ ലാഭ വിഹിതം നല്‍കാനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.