അറ്റാദായത്തില്‍ 30 ശതമാനത്തിന്റെ ഇടിവ്, ലാഭവിഹിതം പ്രഖ്യാപിച്ച് ഒഎന്‍ജിസി

2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പൊതുമേഖലാ സ്ഥാപനം ഒഎന്‍ജിസിയുടെ (ONDC) അറ്റാദായത്തില്‍ 30 ശതമാനത്തിന്റെ ഇടിവ്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 12,826 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഒന്‍ജിസിയുടെ അറ്റാദായം 18,347.7 കോടിയായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഓയില്‍,ഗ്യാസ് വില ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രം പ്രത്യേക നികുതി (Windfall tax) ഏര്‍പ്പെടുത്തിയതാണ് ലാഭം ഇടിയാന്‍ കാരണം. ഒഎന്‍ജിസിയുടെ വരുമാനം 57 ശതമാനം ഉയര്‍ന്ന് 38,321 കോടി രൂയിലെത്തി. ആഭ്യന്തര ഉല്‍പ്പാദനത്തില്‍, രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍, നാച്ചുറല്‍ ഗ്യാസ് കമ്പനിയായ ഒഎന്‍ജിസിയുടെ വിഹിതം 71 ശതമാനം ആണ്. ഓഹരി ഒന്നിന് 6.75 രൂപയുടെ ഇടക്കായ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടക്കാല ലാഭവിഹിതമായി 8,492 കോടി രൂപയാണ് ഒഎന്‍ജിസി നീക്കിവെച്ചിരിക്കുന്നത്. ലാഭവിഹിതത്തില്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിലേക്കാവും പോവുക. 58.89 ശതമാനം ആണ് ഒഎന്‍ജിസിയിലെ കേന്ദ്രവിഹിതം. നിലവില്‍ 2.30 ശതമാനം ഉയര്‍ന്ന് 142.45 രൂപയാണ് (03.00 PM) ഒഎന്‍ജിസി ഓഹരികളുടെ വില.

Related Articles
Next Story
Videos
Share it