മഹീന്ദ്ര സസ്റ്റെന്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി കനേഡിയന്‍ കമ്പനി

മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള റിനീവബിള്‍ എനർജി വിഭാഗമായ മഹീന്ദ്ര സസ്‌റ്റെണില്‍ ( Mahindra Susten) നിക്ഷേപം നടത്താന്‍ ഒരുങ്ങി ഒന്റാരിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് (Ontario Teachers' Pension Plan Board). കാനഡ ആസ്ഥാനമായ സ്ഥാപനം മഹീന്ദ്ര സസ്‌റ്റെണിന്റെ 30 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുന്നത്. 711 കോടി രൂപയുടേതാണ് ഇടപാട്.

സെബിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് സ്ഥാപിക്കാനും ഇരുകമ്പനികളും തമ്മില്‍ ധാരണയായിട്ടുണ്ട്. 2024ഓടെ ആയിരിക്കും ട്രസ്റ്റ് സ്ഥാപിക്കുക. കൂടാതെ 2023ല്‍ സസ്റ്റെണിലെ 9.99 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കുന്നതും പരിഗണിക്കും. റിനീവബിള്‍ എഞ്ചിനീയറിംഗ് ഉള്‍പ്പടെയുള്ള മേഖകളില്‍ സാന്നിധ്യമുള്ള മഹീന്ദ്ര സസ്റ്റെണിന് നിലവില്‍ 1.54 GWp ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റും ഉണ്ട്.

ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റലും സസ്റ്റെണിലുമായി അടുത്ത 7 വര്‍ഷം കൊണ്ട് 1,750 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര് ലക്ഷ്യമിടുന്നത്. ഇക്കാലയളവില്‍ ഓന്റാരിയോ ടീച്ചേഴ്‌സ് 3,550 കോടി രൂപയും നിക്ഷേപിക്കും. ഇടപാടുകളുടെ ഭാഗമായി നിക്ഷേപകരുടെ 575 കോടി രൂപയുടെ വായ്പയും മഹീന്ദ്ര സസ്റ്റെണ്‍ തിരികെ നല്‍കും. മൊത്തം ഇടപാടില്‍ നിന്നായി ഏകദേശം 1,300 കോടി രൂപയാണ് മഹീന്ദ്ര ഗ്രൂപ്പിന് ലഭിക്കുക. സോളാര്‍ എനര്‍ജി നിക്ഷേപങ്ങളിലായിരിക്കും മഹീന്ദ്ര സസ്റ്റെന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

Related Articles
Next Story
Videos
Share it