ആമസോണിൽ കിട്ടും 3.5 ലക്ഷത്തിന്റെ വീട്, 2 ദിവസം കൊണ്ട് തയ്യാറാക്കാം!

വന്ന് വന്ന് ആമസോൺ വീടു വരെ വില്പന തുടങ്ങി! എന്നാൽ നാം കരുതുന്ന പോലെ വമ്പൻ റിയൽ എസ്റ്റേറ്റ് ഡീലുകൾ ഒന്നുമല്ലിത്. കയ്യിലൊതുങ്ങുന്ന വിലയിൽ ലഭിക്കുന്ന പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളാണ്.

ഫാക്ടറികളിൽ നിർമിച്ച വീടിന്റെ ഭാഗങ്ങൾ നമുക്കാവശ്യമുള്ള സ്ഥലത്ത് സെറ്റ് ചെയ്യാം. യുഎസിലാണ് ഇപ്പോൾ ഇത്തരം വീടുകൾ ആമസോൺ പ്രധാനമായും ലഭ്യമാക്കുന്നത്. വൈകാതെ ഏഷ്യൻ വിപണികളിലേക്കും എത്തിക്കും.

100 മുതല്‍ ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഇതിൽ ലഭിക്കും. 5000 ഡോളർ മുതലാണ് വില. ആമസോണിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന 172 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു കുഞ്ഞൻ വീട് 8 മണിക്കൂറിനകം തയ്യാറാക്കാമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. 5 ലക്ഷം രൂപ ($7,250) യിൽ താഴെയാണ് ഇതിന്റെ വില.

മൂന്ന് ബെഡ്റൂം വീടുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 20,000 ഡോളര്‍ ആണ് ഇതിന് വില. ഇത്തരം വീടുകളുടെ ഷിപ്പിംഗ് ആമസോൺ സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it