Begin typing your search above and press return to search.
അദാനിയുമായുള്ള മത്സരം കടുക്കും, സ്റ്റെര്‍ലിംഗ് & വില്‍സണില്‍ 50 കോടി നിക്ഷേപിച്ച് റിലയന്‍സ്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) സ്റ്റെര്‍ലിംഗ് & വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിലെ (എസ്ഡബ്ല്യുആര്‍ഇഎല്‍) ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ 40 ശതമാനം ഓഹരികള്‍ 2,845 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കി. സ്റ്റെര്‍ലിംഗ് & വില്‍സണ്‍ സോളാറിന്റെ 40% ഓഹരികള്‍ വാങ്ങാന്‍ 2021 ഒക്ടോബറില്‍ റിലയന്‍സ് കരാറില്‍ ഏര്‍പ്പെട്ടതാണ്.
എസ്ഡബ്ല്യുആര്‍ഇഎല്ലിന്റെ 1.96 കോടി ഓഹരികള്‍ അല്ലെങ്കില്‍ 10.37 ശതമാനം ഓഹരികള്‍ ബുധനാഴ്ച അതിന്റെ അനുബന്ധ സ്ഥാപനമായ RNEL ഏറ്റെടുത്തതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ റിലയന്‍സ് അറിയിച്ചു. ഓഹരി ഒന്നിന് 275 രൂപ നിരക്കിലാണ് ഇടപാട് നടന്നത്.
അതേസമയം RILന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് (RNEL) ലിമിറ്റഡ് അള്‍ട്ടിഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി (Altigreen) കരാരിലേര്‍പ്പെട്ടതായും വാര്‍ത്തകള്‍. 50.16 കോടി രൂപയുടേതാണ് ഈ ഓഹരി സമാഹരണമെന്നും വൃത്തങ്ങള്‍.
കരാര്‍ പ്രകാരം ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിര്‍ബന്ധിത കണ്‍വേര്‍ട്ടിബിള്‍ മുന്‍ഗണനാ ഓഹരികള്‍ RNEL റിലയന്‍സ് വാങ്ങും. ബെംഗളൂരു ആസ്ഥാനമായുള്ള അള്‍ട്ടിഗ്രീന്‍ ഒരു ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലെ പ്രമുഖരാണ്.
വാണിജ്യ അടിസ്ഥാനത്തിലുള്ള ടൂ, ത്രീ, ഫോര്‍ വീലറുകളിലൂടെയുള്ള ഗതാഗതത്തിനുള്ള സൊല്യൂഷന്‍സ് പ്രൊവൈഡര്‍മാരായ കമ്പനിയുമാണ് അള്‍ട്ടിഗ്രീന്‍. ഇടപാട് മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കിയേക്കും. കൂടുതല്‍ ഏറ്റെടുക്കലുകളോടെ എനര്‍ജി മേഖലയില്‍ ശക്തമായ സാന്നിധ്യമായ അദാനി പവറുമായുള്ള മത്സരം വരും ദിനങ്ങളില്‍ ശക്തമായേക്കും.
Next Story
Videos