ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ റിലയന്‍സ് 13,248 കോടി രൂപ ലാഭം നേടിയതെങ്ങനെ?

മാര്‍ച്ച് 23ലെ താഴ്ന്ന നിലയില്‍ നിന്ന് 145 ശതമാനം ഉയര്‍ന്ന് 41 ശതമാനം നേട്ടം കൈവരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കഴിഞ്ഞു. എണ്ണ വ്യാപാരം, ഡിജിറ്റല്‍ സേവനങ്ങളുടെ ജനപ്രീതി, റീട്ടെസ്ല്‍ യൂണിറ്റിന്റെ ശക്തമായ വളര്‍ച്ചയാണ് കമ്പനിയെ ആദ്യ പാദവാര്‍ഷികത്തില്‍ പ്രതീക്ഷച്ചതിനേക്കാള്‍ വലിയ നേട്ടമുണ്ടാക്കാന്‍ സഹായിച്ച ഘടകങ്ങള്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ 13,248 കോടി രൂപയുടെ ഏകീകൃതലാഭമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 27ന് സ്റ്റോക്ക് റെക്കോര്‍ഡ് ഉയരമായ 2,198.70ല്‍ എത്തി. ബാലന്‍സ് ഷീറ്റ് ഇല്ലാതാക്കിയും ആഗോള നിക്ഷേപകര്‍ക്കും ടെക്‌നോളജിക്കാര്‍ക്കും ജിയോ പ്ലാറ്റ്‌ഫോമിലെ ഓഹരി വില്‍പ്പനയും ബ്രോക്കറേജുകള്‍ ടാര്‍ഗറ്റ് വില വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. വിപണിയിലെ ഈ റിലയന്‍സ് മുന്നേറ്റം ഇതിനോടകം തന്നെ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ കഴിഞ്ഞ പാദ ഫലങ്ങള്‍ റിലയന്‍സ് പുറത്തു വിട്ടത്. ജിയോ ഓഹരി വില്‍പ്പനയും ചില്ലറ വ്യാപാര മേഖലയിലെ മുന്നേറ്റവും കണക്കിലെടുത്താണ് റിലയന്‍സിന്റെ ഈ വളര്‍ച്ചയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റിലയന്‍സിന്റെ വരാനിരിക്കുന്ന കുതിച്ചുചാട്ടം ചില്ലറ വ്യാപാരമേഖലയുടേത് ആയിരിക്കുമെന്ന് ആള്‍ട്ടാമൗണ്ട് കാപിറ്റലിന്റെ പ്രകാശ് ദിവാന്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് പാദത്തില്‍ ഏകീകൃത ലാഭം 6,348 കോടി രൂപയും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 10,104 കോടി രൂപയായിരുന്നു. ജിയോയിലൂടെയാണ് റിലയന്‍സ് ഈ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ 2020 ജൂണ്‍ പാദത്തില്‍ 2,520 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മാര്‍ച്ച് പാദത്തില്‍ ഇത് 2,331 കോടി രൂപയായിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെമ്പാടും വര്‍ക് ഫ്രം ഹോം തുടര്‍ന്നത് ജിയോയുടെ ഡാറ്റ ഉപഭോഗം വര്‍ധിപ്പിച്ചു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ എന്ന ജിയോ പോളിസിയെ ജനങ്ങളിലേക്ക് കൂടുതലെത്തിച്ചു. വരുന്ന പാദങ്ങളിലും ജിയോ മൂല്യവര്‍ധനവോടൊപ്പം ലാഭത്തിലും വര്‍ധനവ് ലക്ഷ്യമിടുകയാണ് കമ്പനി.

റീട്ടെയ്ല്‍ മേഖലയിലേക്ക് വന്‍ ചുവടുവെപ്പുതന്നെയാണ് റിലയന്‍സ് ഈ പാദത്തില്‍ നടത്തിയിരിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുപ്പും പ്രമുഖ റീട്ടെയ്ല്‍ ബ്രാന്‍ഡ് ആയ സിവാമിയിലെ വമ്പന്‍ നിക്ഷേപവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ റിലയന്‍സ് വളര്‍ച്ചയുടെ സുപ്രധാന ഘട്ടത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നാണ് വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it