ആദിത്യ ബിർളയുടെ ‘മോർ’ സൂപ്പർ മാർക്കറ്റ് ആമസോണും സമാരാ ക്യാപിറ്റലും  ഏറ്റെടുത്തു

ഏതാണ്ട് 4,200 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നത്.

Image credit: www.morestore.com

ഓൺലൈൻ റീറ്റെയ്ൽ ഭീമനായ ആമസോണും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സമാരാ ക്യാപിറ്റലും കൂടി ആദിത്യ ബിർള ഗ്രൂപ്പിന്റെ ‘മോർ’ (More) സൂപ്പർ മാർക്കറ്റ് ഏറ്റെടുത്തു. ഏതാണ്ട് 4,200 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നത്.

മോറിന്റെ 51 ശതമാനം ഓഹരി സമാരാ വാങ്ങും. ബാക്കി ആമസോണിന്റെ കയ്യിലും.

അമേരിക്കൻ റീറ്റെയ്ൽ കമ്പനിയായ വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്തുകൊണ്ട്  ഇന്ത്യൻ  വിപണിയിലേക്ക് പ്രവേശിച്ചതോടെയാണ് റീറ്റെയ്ൽ യുദ്ധത്തിന് ആക്കം കൂടിയത്.

ആദിത്യ ബിർള ഗ്രൂപ്പിന്റെ റീറ്റെയ്ൽ ബിസിനസ് നയിക്കുന്ന പ്രണബ് ബറുവ തന്നെ ഏറ്റെടുക്കലിന് ശേഷവും തുടരുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here