എഫ്എംസിജി വിപണി ഈ വര്‍ഷം പുനരുജ്ജീവിക്കും; പ്രതീക്ഷ നല്‍കി നീല്‍സണ്‍ റിപ്പോര്‍ട്ട്

ഏഷ്യയിലുടനീളം ദൃശ്യമാകുന്ന പ്രവണതയ്ക്ക് അനുസൃതമായി ഇന്ത്യയിലെ 4.3 ട്രില്യണ്‍ രൂപയുടെ അതിവേഗ ഉപഭോക്തൃ ഉപഭോഗ വസ്തുക്കളുടെ (എഫ്എംസിജി) വിപണി ഈ വര്‍ഷം പുനരുജ്ജീവിപ്പിക്കുമെന്ന് വിപണി ഗവേഷകരായ നീല്‍സണ്‍ ഐക്യു വ്യാഴാഴ്ച പറഞ്ഞു. ചൈന, ഇന്ത്യ, കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഏഷ്യന്‍ മേഖലയ്ക്കായി പുറത്തിറക്കിയ വിപണി പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

എഫ്എംസിജിയുടെ വളര്‍ച്ചയെ ബാധിച്ചത് ഒരു വര്‍ഷം മുമ്പ് രാജ്യവ്യാപകമായി ഉണ്ടായ ലോക്ഡൗണായിരുന്നു. 2020 ജനുവരി-മാര്‍ച്ച് കാലയളവില്‍ വിപണിയില്‍ 3 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇത് ചുരുങ്ങി 19 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും വ്യക്തമാകുന്നു.
അതിനുശേഷം വിപണി മുന്നേറി, സെപ്റ്റംബര്‍ പാദത്തില്‍ 0.9 ശതമാനവും ഡിസംബര്‍ പാദത്തില്‍ 7.1 ശതമാനവും വളര്‍ച്ച നേടി. കഴിഞ്ഞ മാസം നടന്ന ഒരു അപ്ഡേറ്റില്‍, 2021 ജനുവരി-മാര്‍ച്ച് കാലഘട്ടവും ശക്തമാണെന്ന് നീല്‍സണ്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2020 ഒരു വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു, മിക്ക ഏഷ്യന്‍ വിപണികളും എഫ്എംസിജിയുടെ ഇടിവോ വളര്‍ച്ചയോ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യ വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിച്ച് സാധാരണ നിലയിലാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ''നീല്‍സന്‍ ഐക്യ ഏഷ്യയിലെ റീറ്റെയ്ല്‍ ഇന്റലിജന്‍സ് വിഭാഗം പ്രസിഡന്റ് ജസ്റ്റിന്‍ സാര്‍ജന്റ് പറഞ്ഞു.
രണ്ടാമത്തെ കോവിഡ് തരംഗം കാരണം പല സ്ഥലങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും ഉപഭോക്തൃ സ്റ്റേപ്പിളുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പാര്‍ലെ പ്രൊഡക്ട്‌സ് സീനിയര്‍ കാറ്റഗറി ഹെഡ് മായങ്ക് ഷാ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it