രാജ്യത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ജിയോ വേള്‍ഡ് സെന്റര്‍, സവിശേഷതകളിതാ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായ ജിയോ വേള്‍ഡ് സെന്റര്‍ തുറക്കുകയാണെന്ന് പ്രഖ്യാപിച്ച് റിലയന്‍സ്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 18.5 ഏക്കറിലാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്, വാണിജ്യ, സാംസ്‌കാരിക കേന്ദ്രമായ ജിയോ വേള്‍ഡ് സെന്റര്‍ റിലയന്‍സ് ഒരുക്കിയിരിക്കുന്നത്. ധീരുഭായ് അംബാനി സ്‌ക്വയര്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ ഓഫ് ജോയ്, ദി ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പ്രാരംഭ ലോഞ്ചുകള്‍. തുടര്‍ന്ന് ജിയോ വേള്‍ഡ് സെന്റര്‍ ഘട്ടം ഘട്ടമായി പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമാക്കുമെന്ന് റിലയന്‍സ് പ്രസ്താവയില്‍ പറഞ്ഞു.

സാംസ്‌കാരിക കേന്ദ്രം, മ്യൂസിക്കല്‍ ഫൗണ്ടന്‍, റീട്ടെയില്‍ ഷോപ്പുകള്‍, കഫേകള്‍, ഫെന്‍ ഡൈനിംഗ് റെസ്റ്റോറന്റുകള്‍, സര്‍വീസ്ഡ് അപ്പാര്‍ട്ടുമെന്റുകള്‍, ഓഫീസുകള്‍, കണ്‍വെന്‍ഷന്‍ സൗകര്യങ്ങള്‍ എന്നിവയാണ് ജിയോ വേള്‍ഡ് സെന്ററിലുള്ളത്. മുംബൈ നഗരത്തിലെ ഒരു പുതിയ നാഴികക്കല്ലായി സജ്ജീകരിച്ചിരിക്കുന്ന ധീരുഭായ് അംബാനി സ്‌ക്വയര്‍ റിലയന്‍സിന്റെ സ്ഥാപകനായ ധീരുഭായ് അംബാനിക്കും മുംബൈ നഗരത്തിനും വേണ്ടിയുള്ള സമര്‍പ്പണമാണ്.
സവിശേഷതകള്‍
  • 16,500-ലധികം അതിഥികളെ ഉള്‍ക്കൊള്ളുന്ന 161460 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 3 എക്സിബിഷന്‍ ഹാളുകള്‍
  • 10,640-ലധികം അതിഥികളെ ഉള്‍ക്കൊള്ളുന്ന 107640 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 കണ്‍വെന്‍ഷന്‍ ഹാളുകള്‍
  • 29062 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 25 മീറ്റിംഗ് റൂമുകള്‍.
  • 5 ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കിയ ഹൈബ്രിഡ്, ഡിജിറ്റല്‍ അനുഭവങ്ങള്‍
  • ഒരു ദിവസം 18,000-ത്തിലധികം പേര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങള്‍
  • 5,000 കാറുകള്‍ ഉള്‍ക്കൊള്ളുന്ന കണ്‍വെന്‍ഷന്‍ സെന്ററിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍-സൈറ്റ് പാര്‍ക്കിംഗ്‌


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it