Begin typing your search above and press return to search.
റഷ്യന്‍ വോഡ്ക ഇനി വേണ്ട! വില്‍പന നിര്‍ത്താന്‍ തീരുമാനിച്ച് കാനഡ
ചില പ്രവിശ്യകളില്‍ എല്ലാ റഷ്യന്‍ ഉല്‍പന്നങ്ങളും പിന്‍വലിക്കുന്നു
റഷ്യന്‍ സൈന്യവും ഉക്രയിനിലെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ അക്രമത്തില്‍ പ്രതിഷേധിച്ച് കാനഡയിലെ മദ്യ ശാലകളില്‍ വില്‍പ്പനക്ക് വെച്ചിരുന്ന റഷ്യന്‍ നിര്‍മ്മിത വോഡ്ക നീക്കം ചെയ്യുകയാണ്. മാനിട്ടോബ, ന്യൂ ഫൗണ്ട്‌ലന്‍ഡ്, ഒണ്റ്റാറിയോ എന്നീ പ്രവിശ്യകളിലാണ് വോഡ്ക ഉള്‍പ്പടെ റഷ്യന്‍ നിര്‍മ്മിത മദ്യങ്ങളുടെ വില്‍പലന നിര്ത്തുന്നത് .
ഒണ്‍ടേറിയോയില്‍ 679 വില്‍പന ശാലകള്‍ മുഴുവന്‍ റഷ്യന്‍ ഉല്‍പന്നങ്ങളും പിന്‍വലിച്ചു. 2021 ല്‍ കാനഡ റഷ്യയില്‍ നിന്ന് 3.78 ദശലക്ഷം ഡോളറിനു മദ്യ പാനീയങ്ങള്‍ ഇറക്കുമതി ചെയ്തു. കാനഡയില്‍ വിസ്‌കി കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരമുള്ള മദ്യമാണ് വോഡ്ക.
യുദ്ധം തുടര്‍ന്നാല്‍ റഷ്യക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കാനഡ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡിയു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് റഷ്യയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ആക്രമണത്തിന് വേണ്ടി വരുന്ന അധിക ചെലവ് നേരിടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുമെന്നും കാനഡ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
Next Story
Videos