സൗദിയില്‍ പുതിയ ജോലി ലഭിക്കുന്നവരില്‍ ബംഗ്ലാദേശികള്‍ മുന്നില്‍

സൗദി അറബിയയിലെ മാനവ വിഭവ -സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള മുസാന്‍ഡ് റിക്രൂട്ട്‌മെന്റ് പ്ലാറ്റഫോമിലൂടെ തൊഴില്‍ ലഭിക്കുന്ന വിദേശിയരില്‍ ബംഗ്ലാദേശികള്‍ ഒന്നാം സ്ഥാനത്തും, പാക്കിസ്ഥാന്‍, ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ഡിസംബറില്‍ 12,000 ബംഗ്ലാദേശികള്‍ക്കാണ് ഉദ്യോഗ കോണ്‍ട്രാക്ടുകള്‍ നല്‍കിയത്.

ഇന്ത്യക്കും, പാകിസ്താനും ലഭിച്ചത് 11,000 വീതം.ഒക്ടോബര്‍, നവംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്ന് സൗദിയില്‍ തൊഴില്‍ ലഭിച്ചവരുടെ എണ്ണത്തില്‍വര്‍ധനവ് ഉണ്ട്.
നവംബറില്‍ 13000 പേര്‍ക്ക് വീതം ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കു സൗദിയില്‍ നിയമന ഉത്തരവ് ലഭിച്ചു. ഉഗാണ്ടയില്‍ നിന്ന് 10 ,000 പേര്‍ക്കും, ഈജിപ്തില്‍ നിന്ന് 9000 പേര്‍ക്കും പുതിയ തൊഴില്‍ ലഭിച്ചു.
കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് മുസാന്‍ഡ് പ്ലാറ്റഫോമിലൂടെ തൊഴിലാളികളെ കണ്ടെത്താനാണ് ശ്രമം.
അതെ അവസരത്തില്‍ സ്വദേശവത്കരണം നടപ്പാക്കിയതോടെ 2021 നാലാം പാദത്തില്‍ മുസാന്‍ഡ് പ്ലാറ്റഫോമിലൂടെ സൗദി പൗരന്മാരുടെ നിയമത്തില്‍ 15 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it