എം.എസ്.എം.ഇകള്‍ക്കായി എസ്ബിഐ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ആരംഭിക്കും

ഉത്പന്ന വില്‍പ്പനയ്ക്കുള്ള ആധുനിക സംവിധാനം

SBI says ,no minimum balance penalty
-Ad-

എം.എസ്.എം.ഇ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ സ്ഥാപിക്കും.ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു. ഭാരത് ക്രാഫ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന പോര്‍ട്ടല്‍ ബാങ്കും സര്‍ക്കാരും സംയുക്തമായായിരിക്കും നടത്തുക.

ചെറുകിട, കുടില്‍ വ്യവസായികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി വളരെ മുമ്പ് തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വളരെയധികം താമസമുണ്ടായി. ധാരാളം ഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ക്കേണ്ടതുണ്ടായിരുന്നതിനാലാണ് വൈകിയതെന്ന് രജനിഷ് കുമാര്‍ അറിയിച്ചു.

എംഎസ്എംഇ മേഖല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണെന്നും ഈ ദുഷ്‌കരമായ സമയങ്ങളില്‍ അവരെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു.രാജ്യത്തിന്റെ ജിഡിപിയിലും തൊഴിലവസരത്തിലും എംഎസ്എംഇകളുടെ പങ്ക് നിലവില്‍ 29 കോടിയിലധികമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒരേ പ്ലാറ്റ്ഫോമില്‍ വിപണനത്തിനായി എത്തുന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അധികം സഹായകരമാകും.

-Ad-

എംഎസ്എംഇ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 3 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം ഇതുവരെ 4 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് എസ്ബിഐ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് രജനിഷ് കുമാര്‍ പറഞ്ഞു. ജൂണ്‍ ഒന്നിന് ആരംഭിച്ച പദ്ധതി പ്രകാരം അര്‍ഹരായ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് നിലവില്‍ 20,000 കോടി രൂപ വരെ അനുവദിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാണ് മൈക്രോ, ചെറുകിട, ഇടത്തരം, സംരംഭങ്ങള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ മാസം മൂന്ന് ലക്ഷം കോടി രൂപയുടെ ഈടില്ലാതെ വായ്പ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here