വരുന്നു, ഇന്‍ഡിഗോ പെയിന്റ്‌സിന്റെ ഐപിഒ

ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഐപിഓ വഴി സമാഹരിച്ച തുക ഏകദേശം 30,000 കോടി രൂപയാണ്. 2020ല്‍ നിരവധി കമ്പനികളുടെ ഐപിഓ വിജയമായതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷവും ഓഹരി വിപണിയില്‍ തങ്ങളുടെ ഓഫറുമായി എത്തുന്നുണ്ട്. ആ നിരയിലെ പുതിയ കമ്പനിയാണ് ഇന്‍ഡിഗോ പെയ്ന്റ്‌സ്.

ഐ പി ഓയിലൂടെ 1,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഡിഗോ പെയിന്റ്‌സിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു.

സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള കമ്പനിയാണ് നിരവധി അലങ്കാര പെയിന്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇന്‍ഡിഗോ പെയ്ന്റ്‌സ്. കേരളത്തിലടക്കം കമ്പനിക്ക് നിര്‍മാണ കേന്ദ്രമുണ്ട്.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) അനുസരിച്ച് 300 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടര്‍ ഹേമന്ത് ജലന്‍, സ്വകാര്യ ഇക്വിറ്റി കമ്പനിയായ സെക്വോയ ക്യാപിറ്റല്‍ അവരുടെ രണ്ടു ഫണ്ടുകളായ എസ്‌സിഐ ഇന്‍വെസ്റ്റ്‌മെന്റ് IV, എസ്‌സിഐ ഇന്‍വെസ്റ്റ്‌മെന്റ് വി എന്നിവര്‍ വഴിയുള്ള 58,40,000 വരെ ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയ്ക്കുള്ള ഓഫറുണ്ട്.

നവംബറില്‍ സെബിക്ക് പ്രാഥമിക ഐപിഒ പേപ്പറുകള്‍ സമര്‍പ്പിച്ച ഇന്‍ഡിഗോ പെയിന്റ്‌സ് ഡിസംബര്‍ 31 ന് റെഗുലേറ്ററിന്റെ അനുമതി കിട്ടി.

പ്രാരംഭ ഷെയര്‍സെയില്‍, ഫോളോഓണ്‍ പബ്ലിക് ഓഫര്‍, റൈറ്റ്‌സ് ഇഷ്യു എന്നിവയുള്‍പ്പെടെ ഓഹരി സംബന്ധിച്ച പൊതു ധനസമാഹരണത്തിന് ഏത് കമ്പനിക്കും സെബിയുടെ അനുമതി ആവശ്യമാണ്.

ഓഹരികള്‍ പുതുതായി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിലവിലുള്ള ഉല്‍പാദന കേന്ദ്രം വിപുലീകരിക്കുന്നതിനും ടിന്റ്റിംഗ് മെഷീനുകളും ഗൈറോ ഷേക്കറുകളും വാങ്ങുന്നതിനും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി പറഞ്ഞു.

വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച് പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) 1,000 കോടി രൂപ ലഭിക്കും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, എഡല്‍വെയിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

പൂനെ ആസ്ഥാനമായുള്ള കമ്പനി നിരവധി അലങ്കാര പെയിന്റുകള്‍ നിര്‍മ്മിക്കുകയും രാജ്യത്തുടനീളം വിപുലമായ വിതരണ ശൃംഖലയുണ്ട്.

2020 സെപ്റ്റംബര്‍ 30 വരെ രാജസ്ഥാന്‍, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൂന്ന് നിര്‍മാണ കേന്ദ്രങ്ങള്‍ കമ്പനിക്ക് ഉണ്ട്.

ഈ വര്‍ഷം ഐപിഓ ആയി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്ന ചില കമ്പനികള്‍ ഇവയാണ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്‌സ്, ഐസ്മാള്‍ ഫിനാന്‍സ് ബാങ്ക്, സൊമാറ്റോ, ഗ്രോഫെര്‍സ്, ബാര്‍ബിക്യൂ നേഷന്‍, സ്റ്റ്ഡ്‌സ് ആക്‌സസറിസ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it