ആഭ്യന്തരയാത്രക്കാര്‍ക്ക് 'സീറോ ചേഞ്ച് ഫീ' ഓഫറുമായി സ്‌പൈസ് ജെറ്റ്‌

രാജ്യത്തെ ആഭ്യന്തര യാത്രക്കാര്‍ക്ക് 'സീറോ ചേഞ്ച് ഫീ' ഓഫറുമായി സ്‌പൈസ് ജെറ്റ്. ഈ ഓഫറിലൂടെ യാതൊരു ചാര്‍ജും ഇല്ലാതെ തന്നെ ടിക്കറ്റിലെ തീയതിയോ പേരോ മാറ്റാവുന്നതാണ്. മാര്‍ച്ച് 27 നും ജൂണ്‍ 30 നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി മാര്‍ച്ച് 27 നും ഏപ്രില്‍ 4 നും ഇടയില്‍ നടത്തുന്ന എല്ലാ ബുക്കിംഗുകള്‍ക്കും ഈ ഓഫര്‍ ബാധകമാകുമെന്ന് എയര്‍ലൈന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ കുറഞ്ഞത് യാത്ര ചെയ്യുന്നതിന് ഏഴ് ദിവസങ്ങള്‍ക്ക് മുമ്പെങ്കിലും മാറ്റങ്ങള്‍ വരുത്തണം.

'അഭൂതപൂര്‍വമായ ഈ സമയത്ത് യാത്രക്കാര്‍ക്ക് ചെലവ് ലാഭിക്കലാണ് ഈ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഫ്‌ളൈറ്റ് മാറ്റുമ്പോഴുണ്ടാകുന്ന നിരക്ക് വ്യത്യാസം ഉപഭോക്താവ് തന്നെ നല്‍കേണ്ടതാണ്' കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഒരുതവണ ചാര്‍ജുകള്‍ ഒന്നും നല്‍കാതെ തന്നെ ടിക്കറ്റില്‍ മാറ്റം വരുത്തുവാന്‍ ഈ ഓഫര്‍ യാത്രക്കാരെ അനുവദിക്കുന്നുവെന്നും കമ്പനി അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it