നിക്ഷേപം കൂടി, ഉഡാന്‍ വീണ്ടും ഉയരുന്നു

ഇന്ത്യന്‍ ബി 2 ബി ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉഡാന്‍ 280 മില്യണ്‍ ഡോളര്‍ അധിക ധനസഹായം സ്വരൂപിച്ചു.

ഇതേതുടര്‍ന്ന് ഈ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 3.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2019ല്‍ ഇവരുടെ മൂല്യം 2.8 ബില്യണ്‍ ഡോളറായിരുന്നു.

സ്റ്റാര്‍ട്ടപ്പിന്റെ നിലവിലുള്ള നിക്ഷേപകരായ ലൈറ്റ്‌സ്പീഡ്, ജിഎസ്ടി ഗ്ലോബല്‍, ജിജിവി ക്യാപിറ്റല്‍, അല്‍ട്ടിമീറ്റര്‍, ടെന്‍സെന്റ് എന്നിവയാണ് അധിക ധനസഹായം നയിച്ചത്, രണ്ട് പുതിയ നിക്ഷേപകരായ ഒക്ടാഹെഡ്രോണ്‍ ക്യാപിറ്റല്‍, മൂണ്‍സ്‌റ്റോണ്‍ ക്യാപിറ്റല്‍ എന്നിവയും പങ്കെടുത്തു.

900 നഗരങ്ങളിലായി 3 ദശലക്ഷത്തിലധികം ഉപയോക്താക്കളും രാജ്യത്തുടനീളം 25,000 വില്‍പ്പനക്കാരുമുണ്ടെന്ന് ഉഡാന്‍ അവകാശപ്പെടുന്നു.

വീടിനും അടുക്കളയ്ക്കും പുതിയ ജീവിതശൈലിക്കും വേണ്ട ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, പഴങ്ങളും പച്ചക്കറികളും, എഫ്എംസിജി, കളിപ്പാട്ടങ്ങള്‍, പൊതു ചരക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ ഒരു വിപണന കേന്ദ്രമായി ഉഡാന്‍ പ്രവര്‍ത്തിക്കുന്നു. കടയുടമകളും ബിസിനസ്സ് ഉടമകളുമാണ് ഇതിന്റെ ക്ലയന്റുകള്‍.

''കോവിഡ് 19 ഇതിനകം തന്നെ ഡിജിറ്റല്‍ വിപണിയിലേയ്ക്കുള്ള ഇന്ത്യയുടെ വ്യാപാര, റീട്ടെയില്‍ വ്യവസായത്തിന്റെ പരിണാമത്തെ ത്വരിതപ്പെടുത്തി, ഇത് ഉഡാന്റെ വളര്‍ച്ചയിലേക്ക് നയിച്ചു,'' സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകന്‍ അമോദ് മാല്‍വിയ പറഞ്ഞു.

''ബി2ബി ഇകൊമേഴ്‌സ് ഇടം 2021ല്‍ വളരെയധികം ശ്രദ്ധ നേടും. ഇടനിലക്കാരുടെ സമ്മര്‍ദ്ദം കുറച്ചു ഉത്പന്നങ്ങള്‍ ഉപഭോഗ്താക്കളിലേക്കു വേഗത്തില്‍ എത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കും,'' കെപിഎംജി ഇന്ത്യ പങ്കാളിയും തലവനുമായ (ഉപഭോക്തൃ വിപണികളും ഇന്റര്‍നെറ്റും) ഹര്‍ഷ റസ്ദാന്‍ പറഞ്ഞു.


Related Articles
Next Story
Videos
Share it