Begin typing your search above and press return to search.
കേരളത്തില്‍ 120 കോടിയുടെ പദ്ധതി ആരംഭിക്കാനൊരുങ്ങി വി-ഗാര്‍ഡ്
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഇന്നൊവേഷന്‍ ക്യാമ്പസ് പദ്ധതിക്ക് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 120 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പദ്ധതി എറണാകുളത്ത്, കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാകും ആരംഭിക്കുക. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാകും ഈ ഇന്നൊവേഷന്‍ ക്യാമ്പസ്.
വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് എന്നിവയടങ്ങുന്ന ഇന്നൊവേഷന്‍ ക്യാമ്പസ് കേന്ദ്ര സര്‍ക്കാറും കിന്‍ഫ്രയുമായി സഹകരിച്ചാകും തുടങ്ങുക. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ 800 ഓളം വരുന്ന വിവിധ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക.
പദ്ധതിയുടെ രൂപരേഖ കേന്ദ്രസര്‍ക്കാരിനും കിന്‍ഫ്രയ്ക്കും സമര്‍പ്പിച്ചതായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. പാര്‍ക്കിന്റെ പ്രാരംഭ നടപടിയായി ഭൂമികൈമാറ്റവും രജിസ്‌ട്രേഷനുമാണ് നടന്നതായും മിഥുന്‍ ചിറ്റിലപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
Next Story
Videos