കേന്ദ്രീകൃത പരിശോധനയ്ക്ക് വെബ് പോര്‍ട്ടല്‍ ഒരുങ്ങി; സംരംഭകര്‍ അറിയേണ്ട കാര്യങ്ങള്‍

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാകുമെന്ന് മന്ത്രി പി. രാജീവ്‌
കേന്ദ്രീകൃത പരിശോധനയ്ക്ക് വെബ് പോര്‍ട്ടല്‍ ഒരുങ്ങി; സംരംഭകര്‍ അറിയേണ്ട കാര്യങ്ങള്‍
Published on

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനം ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും . കെ -സിസ് (Kerala-CentraI Inspection System) പോർട്ടൽ അടിസ്ഥാനമാക്കിയാണ് പരിശോധനാ സംവിധാനം പ്രവർത്തിക്കുക. എന്‍ഐസി തയ്യാറാക്കിയ പോര്‍ട്ടല്‍ ജൂലൈ 30 ന് ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും.

അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കുക. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി നടത്തുന്നതിനാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്.

മൂന്നുതരത്തിലുള്ള പരിശോധനകളാണ് കെ-സിസിലൂടെ നടത്തുന്നത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയാണവ. പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകള്‍ വകുപ്പ് തലവന്‍റെ അനുവാദത്തോടെ മാത്രമായിരിക്കും.

പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നിലെന്ന് ഉറപ്പ് വരുത്തും. പരിശോധനാ അറിയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ - സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. പോര്‍ട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ലോഗിന്‍ ചെയാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള പരിശോധനക്കായി സംരഭകര്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പരിശോധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോര്‍ട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോര്‍ട്ടലില്‍ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഒരു സ്ഥാപനത്തില്‍ നടത്തിയ പരിശോധനകളുടെ ചരിത്രവും പോര്‍ട്ടലിലൂടെ അിറയാം. പരിശോധന റിപ്പോര്‍ട്ട് സംരംഭകന് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

അഗ്നി രക്ഷാ സേനാ, ഭൂഗര്‍ഭ ജല അതോറിറ്റി തുടങ്ങി കൂടുതല്‍ വകുപ്പുകള്‍ പോര്‍ട്ടലിന്‍റെ ഭാഗമാക്കി ഭാവിയില്‍ മാറ്റും. വ്യവസായ സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന പരിശോധനകളില്‍ സൂതാര്യത ഉറപ്പുവരുത്താനാണ് കേന്ദ്രീകൃത പരിശോധന സംവിധാനമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംരഭകര്‍ക്ക് ആത്മ വിശ്വാസം പകരുന്നതും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും ആയിരിക്കും കെ-സിസ് എന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണ്യജ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പോര്‍ട്ടലിന് രൂപം നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com