Begin typing your search above and press return to search.
ജനുവരിയില്‍ 53 ശതമാനം വളര്‍ച്ചയുമായി യമഹ
2021 ജനുവരിയില്‍ 53 ശതമാനം വളര്‍ച്ചയുമായി യമഹ മോട്ടോര്‍. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞമാസം 55,151 യൂണിറ്റുകളാണ് വിറ്റുപോയത്. 2020 ജനുവരിയില്‍ ഇത് 35,913 ആയിരുന്നു. കഴിഞ്ഞവര്‍ഷം 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി ആറ് മാസം യമഹ മോട്ടോര്‍ ഇന്ത്യ ആഭ്യന്തര മൊത്തവ്യാപാരത്തില്‍ ഉയര്‍ന്ന വളര്‍ച്ചയാണ് നേടിയത്. ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയുടെ ആഭ്യന്തര മൊത്തക്കച്ചവടം 2020 ജൂലൈയില്‍ 4.32 ശതമാനവും ഓഗസ്റ്റില്‍ 14.8 ശതമാനവും സെപ്റ്റംബറില്‍ 17.36 ശതമാനവും ഒക്ടോബറില്‍ 30.58 ശതമാനവും നവംബറില്‍ 35.02 ശതമാനവും ഡിസംബറില്‍ 33.02 ശതമാനവുമായി ഉയര്‍ന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതിന് ശേഷം കഴിഞ്ഞവര്‍ഷം രണ്ടാം പകുതി മുതല്‍ തുടര്‍ച്ചയായി വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടായതായി യമഹ പറഞ്ഞു. 2021ല്‍ ബിസിനനസ്സ് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉല്‍പ്പന്ന പ്രമോഷന്‍, ഉപഭോക്തൃ എത്തിച്ചേരല്‍, റീട്ടെയില്‍ നെറ്റ്വര്‍ക്ക് തന്ത്രങ്ങള്‍ എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും പുതിയ സാങ്കേതികവിദ്യയെയും സുരക്ഷാ സവിശേഷതകളായ 'സ്റ്റോപ്പ് ആന്‍ഡ് സ്റ്റാര്‍ട്ട് സിസ്റ്റം', 'സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍', 'സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്' എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായുള്ള 'ടെസ്റ്റ് റൈഡ് മൈ യമഹ' കാംെപയ്നും കമ്പനി ആരംഭിച്ചിട്ടുണ്ട്.
നിലവില്‍, യമഹ മോട്ടോര്‍ ഇന്ത്യയുടെ പ്രൊഡക്റ്റ് പോര്‍ട്ട്ഫോളിയോയില്‍ ഫാസിനോ 125 ഫൈ, റേ ഇസഡ്ആര്‍ 125 ഫൈ, റേ ഇസെഡ് സ്ട്രീറ്റ് റാലി 125 ഫൈ തുടങ്ങിയ സ്‌കൂട്ടറുകളും R15 പതിപ്പ് 3.0, MT15, FZ FI, FZS FI, FZ 25, FZS 25 തുടങ്ങിയ മോട്ടോര്‍സൈക്കിളുകളുമാണ് ഉള്ളത്.
Next Story
Videos