Begin typing your search above and press return to search.
'മിന്നല്‍ മുരളി'യാകാന്‍ സൊമാറ്റോ: പത്ത് മിനിറ്റില്‍ അതിവേഗ ഡെലിവറി
മിന്നല്‍ വേഗത്തില്‍ ഭക്ഷണമെത്തിക്കാന്‍സൊമാറ്റോ തയ്യാറെടുക്കുന്നു. 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം ഉടന്‍ ആരംഭിക്കുമെന്ന് സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ തിങ്കളാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ആദ്യം ഗുരുഗ്രാമില്‍ നിന്നാവും തുടങ്ങുക. ഈ 10 മിനിറ്റ് ഡെലിവറി സേവനം പൈലറ്റ് ചെയ്യുന്നതിന് ഭക്ഷണ വിതരണ പ്ലാറ്റ്ഫോം റസ്റ്റോറന്റ് പങ്കാളികളുമായും ക്ലൗഡ് കിച്ചണുകളുമായും ചര്‍ച്ച നടത്തുകയാണെന്ന് ദീപീന്ദര്‍ അറിയിച്ചു.
Food quality – 10/10
Delivery partner safety – 10/10
Delivery time – 10 minutes
ഇത്തരത്തിലായിരുന്നു കമ്പനിയുടെ പുതിയ സര്‍വീസ് അനൗണ്‍സ്‌മെന്റ്. ഇതിനായി ഡെന്‍സ് ഫിനിഷിംഗ് സ്റ്റേഷന്‍സ് നെറ്റ്വര്‍ക്ക് രൂപീകരിക്കും. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളില്‍ പുതിയ ടീമിനെ രൂപീകരിച്ച് 10 മിനിറ്റിനുള്ളില്‍ സേവനങ്ങള്‍ എത്തിക്കാനാണ് പുതിയ തീരുമാനം. ഫ്യൂച്ചര്‍ റെഡി ഇന്‍സ്റ്റേഷന്‍ റോബോട്ടിക്‌സ്, ഡിമാന്‍ഡ് പ്രെഡിക്ഷന്‍ അല്‍ഗോരിതം എന്നിവ ഇതിനായി ഉപയോഗിക്കും.
മാത്രമല്ല, പെട്ടെന്ന് ഭക്ഷണമെത്തിക്കാന്‍ 'ഫിനിഷിംഗ് സ്റ്റേഷനുകള്‍' വരും. വെയര്‍ഹൗസുകള്‍ പോലെ പ്രവര്‍ക്കുന്ന ഹൈപ്പര്‍ പ്യുവര്‍ ഫെസിലിറ്റികള്‍ക്ക് ഏകദേശം 700-1,200 ചതുരശ്ര അടി വരും. റെസ്റ്റോറന്റ് പങ്കാളികള്‍ക്കുള്ള ബിസിനസ്സ്-ടു-ബിസിനസ് സപ്ലൈസ് ബിസിനസ് മോഡലിലാകും ഇവ. ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പുതിയ സൗകര്യങ്ങള്‍ വാടകയ്ക്കെടുക്കാനും കമ്പനി പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Next Story
Videos