Begin typing your search above and press return to search.
കോവിഡ് ഇന്‍ഷുറന്‍സ് നിരസിക്കപ്പെടാനുള്ള 4 കാരണങ്ങള്‍ ഇവയാണ്
കോവിഡ് ചികിത്സയ്ക്ക് എല്ലാ മെഡിക്കല്‍ ഇന്‍ഷുറന്‍സിലും പരിരക്ഷ ഉണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. കൂടുതല്‍ കവറേജ് ലഭിക്കാനോ ഇഥുവരെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കോ പ്രത്യേക കോവിഡ് പോളിസികളും ഏറെ ഉപകാരപ്പെടും. ഇന്‍ഷുറന്‍സ് നിരസിക്കല്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ പ്രതിസന്ധിഘട്ടത്തിന്റെ ആദ്യകാലഘട്ടത്തില്‍ നേരിട്ടിരുന്നെങ്കിലും ഇന്‍ഷുറന്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം ക്ലെയിം നിരസിക്കാനുള്ള പരമാവധി സാഹചര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒവിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ കോവിഡ് ചികിത്സാ ചെലവുകള്‍ നിരസിക്കപ്പെട്ടേക്കാം. അതിനിടയായേക്കാവുന്ന നാല് സാഹചര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്.
വീട്ടില്‍ ടെലിമെഡിക്കല്‍ ചികിത്സ
ആദ്യ തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ നിര്‍ബന്ധിത ആശുപത്രിയില്‍ പ്രവേശിക്കുന്നതുണ്ടായിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് മൂലം കോവിഡ് -19 ചികിത്സാ പ്രോട്ടോക്കോളുകള്‍ കാലക്രമേണ മാറി. മറ്റ് രോഗാവസ്ഥകളില്ലാത്തവര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സ അനുവദിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളും ഗാര്‍ഹിക ചികിത്സയ്ക്കായി ക്ലെയിം നല്‍കാന്‍ തുടങ്ങി. ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ചാര്‍ജുകള്‍, ഫാര്‍മസി ബില്ലുകള്‍ എന്നിവയുടെ ചെലവുകള്‍ ഉള്‍പ്പെടുത്തിയാണിത്. എന്നാല്‍ ടെലി മെഡിസിന്‍ വഴിയോ വീഡിയോ കോള്‍ വഴിയോ മറ്റോ ആണ് നിങ്ങള്‍ വൈദ്യ സഹായം തേടിയത് എങ്കില്‍ അതിന് ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചാലും ചിലപ്പോള്‍ പോളിസി നിരസിക്കപ്പെട്ടേക്കാം.
ആശുപത്രിയുടേതായ രേഖകള്‍, ബില്‍ സംവിധാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഇല്ലാതെ വാട്‌സാപ്പ് വഴിയും ഗൂഗ്ള്‍ പേ വഴിയുമൊക്കെയുള്ള ചെറിയ ചില സന്ദേശങ്ങള്‍ പരിഗണിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുള്ളതായി തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്ററായ വിഡാല്‍ ഹെല്‍ത്ത് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശങ്കര്‍ ബാലി വിശദീകരിക്കുന്നു. എന്നിരുന്നാലും, ചില ഇന്‍ഷുറര്‍മാര്‍ അത്തരം ഔദ്യോഗിക രേഖകള്‍ക്കായി നിര്‍ബന്ധിക്കുന്നില്ല.
''ഞങ്ങളുടെ പോളിസികള്‍ക്ക് കീഴില്‍ 14 ദിവസത്തേക്ക് ഞങ്ങള്‍ ഹോം കെയര്‍ ഒരു പാക്കേജായി വാഗ്ദാനം ചെയ്യുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ഒരു ആര്‍ടി-പിസിആര്‍ പോസിറ്റീവ് റിപ്പോര്‍ട്ടും ടെലിമെഡിസിന്‍ സേവനങ്ങളുടെ ഇലക്ട്രോണിക് തെളിവുമാണ്, പതിവ് ഫോളോ-അപ്പുകള്‍ ഉള്‍പ്പെടെ. ഓര്‍ഡര്‍ ചെയ്ത മരുന്നുകളും നിരന്തരമായ രക്തപരിശോധനയും ഉള്‍പ്പെടുത്തണം, ''സ്റ്റാര്‍ ഹെല്‍ത്ത് & അലൈഡ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. പ്രകാശ് പറയുന്നു.
നെഗറ്റീവ് ഉണ്ടായിരുന്നിട്ടും ചികിത്സ
നെഗറ്റീവ് ആകുകയും എന്നാല്‍ കോവിഡ് രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് പല അവസരങ്ങളിലും ക്ലെയിം നിരസിക്കപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പോസിറ്റീവ് ആര്‍ടിപിസിആര്‍ ഇന്‍ഷുറര്‍മാര്‍ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ എച്ച്ആര്‍സിടി (നെഞ്ചിന്റെ സിടി സ്‌കാന്‍), രക്ത റിപ്പോര്‍ട്ടുകള്‍ എന്നിവപോലുള്ള സറോഗേറ്റ് പരിശോധനകളിലൂടെയാണ് അവര്‍ രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്.''ബാലി പറയുന്നു. കഴിഞ്ഞ മാസം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവ ഉള്ളവരെ സംശയാസ്പദമായ കോവിഡ് കേസുകളായി കണക്കാക്കണമെന്ന് നിര്‍ദ്ദേശിച്ചു. നിങ്ങളുടെ ഇന്‍ഷുറര്‍ നിങ്ങളുടെ ക്ലെയിം നിരസിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ പ്രോട്ടോക്കോള്‍ ഉദ്ധരിക്കാം.
ക്ലെയിം അറിയിക്കുന്നതിലും പ്രമാണം സമര്‍പ്പിക്കുന്നതിലും കാലതാമസം
ക്ലെയിമുകള്‍ ഫയല്‍ ചെയ്യേണ്ടി വരുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരും ഹോം-ക്വാറന്റീന്‍ പോളിസി ഹോള്‍ഡര്‍മാരും മറ്റൊരു പ്രതിസന്ധി നേരിടുന്നുണ്ട്. അതായത്, കോവിഡ് ബാധിച്ച മറ്റ് കുടുംബാംഗങ്ങളെ നോക്കുക, ഇത് ക്ലെയിം പ്രോസസ്സ് പൂര്‍ത്തിയാക്കാന്‍ വൈകുന്നു. ക്ലെയിം ഫോമിനൊപ്പം സമര്‍പ്പിക്കേണ്ട ഡിസ്ചാര്‍ജ് പ്രൂഫുകള്‍, മെഡിസിന്‍, ഡയഗ്‌നോസ്റ്റിക് ബില്ലുകള്‍ക്കും ഇത് കൃത്യമായി സമര്‍പ്പിച്ചാല്‍ വൈകി ആണെങ്കിലും ഇന്‍ഷുറന്‍സ് തുക ലഭിക്കും. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും സമയപരിധിയെക്കുറിച്ച് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ക്യാഷ്‌ലെസ് കിട്ടാതെ ഇരിക്കല്‍
ആശുപത്രികള്‍ ഒന്നുകില്‍ പണരഹിതമായ ചികിത്സ നിഷേധിക്കുകയോ ഇന്‍ഷുറര്‍മാരുമായി സമ്മതിച്ച ചാര്‍ജുകളുടെ ഷെഡ്യൂള്‍ പാലിക്കുകയോ ചെയ്യുന്നില്ലെങ്കിലും നിങ്ങള്‍ക്ക് ക്ലെയിം കിട്ടാതെ വരാം. സ്വന്തം ഫണ്ടില്‍ നിന്ന് പണമടയ്ക്കാന്‍ പോളിസി ഹോള്‍ഡറുടെ മേല്‍ സമ്മര്‍ദ്ദം വന്നേക്കാം. എന്നാല്‍ പിന്നീട് സാധുവായ കാരണങ്ങള്‍ കാണിച്ചാല്‍ പോളിസി എടുത്തവര്‍ക്ക് ക്ലെയിം തുക റീ ഇംബേഴ്‌സ്‌മെന്റ് ആയി ലഭിക്കുമെന്ന് ശര്‍മ്മ പറയുന്നു. എന്നാല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സിലുള്ള നെറ്റ് വര്‍ക്ക് ആശുപത്രിയില്‍ തന്നെ ചികിത്സ തേടാന്‍ ശ്രമിക്കുക. ചികിത്സ നിഷേധിച്ചാല്‍ ഉപഭോക്തൃ കോടതിയിലൂടെ നിങ്ങള്‍ക്ക് പിന്നീട് നിതി തേടാം. എന്നാല്‍ ഇന്‍ഷുറന്‍സ് ക്യാഷ്‌ലെസ് സൗകര്യം നല്‍കാത്തപ്പോള്‍ അത് രേഖാമൂലം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചിരിക്കണം. ഫോണ്‍ സന്ദേശങ്ങള്‍, മെയിലുകള്‍ എന്നിവ തെളിവായി കരുതണം.
Next Story
Videos