Begin typing your search above and press return to search.
താഴ്ചയിൽ നിന്നു കയറി; ബാങ്ക്, ഐടി കമ്പനികൾക്കു ക്ഷീണം
ആഗോള പ്രവണതകളുടെ ചുവടുപിടിച്ചു കുത്തനെ താഴ്ന്നാണ് ഇന്നു വിപണി വ്യാപാരത്തിനു തുടക്കമിട്ടത്. സെൻസെക്സ് 500- ഓളം പോയിൻ്റ് താണ് 60,757 വരെ എത്തി. പിന്നീടു വിപണി 61,136 വരെ ഉയർന്നു. വീണ്ടും താഴാേട്ടു പോയി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 61,000-നും നിഫ്റ്റി 18,200 നും താഴെയാണ്.
ബാങ്ക്, ഐടി ഓഹരികളാണ് ഇടിവിനു മുന്നിൽ നിന്നത്.
ഐടി കമ്പനികൾക്കു വിപണിയിൽ ഇന്നു തിരിച്ചടിയാണ്. ടിസിഎസും ഇൻഫിയും അടക്കം മിക്ക കമ്പനികളും ഇടിവിലാണ്. കൊഴിഞ്ഞുപോക്ക് കൂടുന്നതും ശമ്പളച്ചെലവ് വർധിക്കുന്നതും ലാഭ മാർജിൻ കുറയ്ക്കുമെന്നാണ് ബ്രോക്കറേജുകൾ കരുതുന്നത്.
മൈൻഡ് ട്രീയുടെ വരുമാനം പ്രതീക്ഷയിലും കുറവായെങ്കിലും മൂന്നാം പാദത്തിലെ ലാഭ മാർജിൻ ഉയർന്നു. പക്ഷേ ഇന്നു കമ്പനിയുടെ ഓഹരി വില അഞ്ചു ശതമാനത്തിലേറെ ഇടിഞ്ഞു.
എച്ച്സിഎൽ റിസൽട്ട് ഇന്നു വരാനിരിക്കെ ഓഹരിവില രണ്ടു ശതമാനത്തിലധികം താണു.
ഹൈദരാബാദിലെ എപിഐ പ്ലാൻ്റിന് യുഎസ് എഫ്ഡിഎ മുന്നറിയിപ്പ് നൽകിയത് അരബിന്ദോ ഫാർമയുടെ ഓഹരിവില താഴ്ത്തി.
ടാറ്റാ മെറ്റാലിക്സിൻ്റെ ലാഭവും ലാഭ മാർജിനും കുറഞ്ഞതിനെ തുടർന്ന് ഓഹരിവില എട്ടു ശതമാനത്തോളം ഇടിഞ്ഞു.
പേയ്ടിഎം ഓഹരി ഇന്ന് 995 രൂപയിലേക്കു താണിട്ടു തിരിച്ചു കയറി.
രൂപ ഇന്നു ദുർബലമായി. ഡോളർ 18 പൈസ ഉയർന്ന് 74.06 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
സ്വർണവില 1826 ഡോളർ ആയി. കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. '.
Next Story
Videos