ഇന്ന് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 44,000 ത്തിന് താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 43,760 രൂപയാണ്. ഈ മാസത്തെ ആദ്യ ഇടിവാണ് ഇന്നത്തേത്.
ഇക്കഴിഞ്ഞ മാസം സ്വര്‍ണവിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞ് ഇന്നത്തെ വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 25 രൂപ കുറഞ്ഞു. വിപണി വില 4545 രൂപയാണ്.
വെള്ളിവില
തുടര്‍ച്ചയായി ഉയര്‍ന്ന വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെള്ളിക്ക് മൂന്ന് രൂപയോളം വര്‍ധിച്ചിരുന്നു. കഴിഞ്ഞ മാസം 70 രൂപയില്‍ താഴെ നിന്നിരുന്ന വെള്ളിവിലയാണ് ഏപ്രില്‍ ആരംഭത്തില്‍ 78 രൂപയോളം ഉയര്‍ന്നത്. അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയായി തുടരുന്നു.