2023 മാര്‍ച്ച് പാദത്തില്‍ മികച്ച ആദായം നല്‍കിയ 12 ഓഹരികള്‍, 15 -34% കയറ്റം

2023 ആദ്യ പാദത്തില്‍ രണ്ടു പ്രധാന ഓഹരി സൂചികകള്‍-ബിഎസ്ഇ സെന്‍സെക്‌സ്, നിഫ്റ്റി 50 എന്നിവ യഥാക്രമം 1.65% , 2.79% ഇടിഞ്ഞപ്പോള്‍ ചില ഓഹരികള്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ച് നിക്ഷേപകര്‍ക്ക് മികച്ച ആദായം നല്‍കി. വിവിധ ബ്രോക്കിങ് സ്ഥാപനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ധനം ഓണ്‍ലൈനില്‍ കൊടുത്തതില്‍ നിന്ന് മികച്ച ആദായം നല്‍കിയ 12 ഓഹാരികളെ പരിചയപ്പെടുത്തുന്നു:

1. വര്‍ധമാന്‍ സ്പെഷ്യല്‍ സ്റ്റീല്‍ (Vardhman Special Steel): വര്‍ധമാന്‍ ഗ്രൂപ്പിന് കീഴില്‍ വരുന്ന ഓട്ടോമൊബൈല്‍ വ്യവസായത്തിന് ഉരുക്ക് ബാറുകള്‍ നിര്‍മിച്ചു നല്‍കുന്ന പ്രമുഖ കമ്പനി. ഈ ഓഹരിയില്‍ ഡിസംബറില്‍ ആരംഭിച്ച മുന്നേറ്റം തുടരുന്നു. ആദ്യ പാദത്തില്‍ 34.9% ആദായം നിക്ഷേപകര്‍ക്ക് നല്‍കി. എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് ഈ ഓഹരിക്ക് നിര്‍ദേശിച്ച ലക്ഷ്യ വില 359.5 രൂപ പിന്നിട്ടു. നിലവില്‍ 413 രൂപ.

2.സിയെറ്റ് ലിമിറ്റഡ് (Cyient Ltd): 2022 -23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലത്തിന്റെ ബലത്തില്‍ ഈ ഐ ടി ഓഹരി വിലയില്‍ മാര്‍ച്ച് പാദത്തില്‍ മുന്നേറ്റം ഉണ്ടായി. 29.62% ഓഹരി വില ഉയര്‍ന്നു. നിലവില്‍ 1050 രൂപ. ലക്ഷ്യ വില 1100 രൂപ -Stock Recommendation by Motilal Oswal Investment Services.

3. ആര്‍ എ സി എല്‍ ഗിയര്‍ ടെക്ക് (RACL Geartech) : മികച്ച മാര്‍ജിന്‍ ലഭിക്കുന്ന ഓട്ടോമൊബൈല്‍ ഗിയറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആര്‍ എ സി എല്‍ ഗിയര്‍ ടെക്ക്. അറ്റാദായം മാര്‍ജിനും വര്‍ധിച്ചതിനാല്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായി-24 .4%. നിലവില്‍ 927 രൂപ എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് ഈ ഓഹരിക്ക് നിര്‍ദേശിച്ച ലക്ഷ്യ വില 855 കടന്ന് മുന്നോട്ട് കുതിക്കുകയാണ്.

4.ചെന്നൈ പെട്രോളിയം: ഇന്ധനം കൂടാതെ ലൂബ്രിക്കന്റ്റ് എണ്ണകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ പെട്രോളിയം ഓഹരി വില 21% വര്‍ധിച്ചു. ലക്ഷ്യ വില-254 രൂപ, നിലവില്‍ 247. Stock Recommendation by HDFC Securities.

5. സീമെന്‍സ് ലിമിറ്റഡ് (Siemens Ltd ): പ്രമുഖ എഞ്ചിനിയറിംഗ് കമ്പനിയായ സീമെന്‍സ് ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. ഓഹരി 18.79% മുന്നേറി 3356 രൂപയായി. പ്രഭുദാസ് ലീലാധര്‍ നിര്‍ദേശിച്ച ഓഹരിയുടെ ലക്ഷ്യ വില 3351 രൂപ കടന്നു.

6. ആര്‍ക്കിയന്‍ കെമിക്കല്‍സ് (Archean Chemicals): വ്യാവസായിക ഉപ്പുകളുടെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കമ്പനിയുടെ ഓഹരി ആദ്യ പാദത്തില്‍ 17.9% ഉയര്‍ന്നു. നിലവില്‍ 619 രൂപ, ലക്ഷ്യ വില 750 രൂപ. Stock Recommendation by IIFL Securities.

7. മഹാനഗര്‍ ഗ്യാസ് (Mahanagar Gas Ltd): സി എന്‍ ജി, പി എന്‍ ജി എന്നിവയുടെ വില കുറച്ചതോടെ കമ്പനിയുടെ വിറ്റുവരവ് വര്‍ധിക്കുമെന്ന് കരുതുന്നു. ഓഹരി വില 17.11% ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. ലക്ഷ്യ വില 980 കടന്നു (Stock Recommendation by Sharekhan by BNP Paribas).

8. എന്‍ സി സി (NCC Ltd): പ്രമുഖ നിര്‍മാണ കമ്പനിയായ എന്‍ സി സി യുടെ ഡിസംബര്‍ പാദ ഫലങ്ങള്‍ മികച്ചതായിരുന്നു. ഓഹരി വില 29.76% ഉയര്‍ന്നിട്ടുണ്ട്. ലക്ഷ്യ വില 107 രൂപ കടന്നു. (Stock Recommendation by Geojit Financial Services).

9. അരബിന്ദോ ഫാര്‍മ (Aurobindo Pharma Ltd) : ഇന്ത്യയിലും വിദേശങ്ങളിലും ശക്തമായ സാന്നിധ്യ മുള്ള ഫാര്‍മ കമ്പനി. അമേരിക്കന്‍ വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം. ഓഹരി വില 22% ആദ്യ പാദത്തില്‍ ഉയര്‍ന്നു. നിലവില്‍ 535 രൂപ, ലക്ഷ്യ വില 554 രൂപ (Stock Recommendation by Geojit Financial Services).

10. കെ എസ് ബി ലിമിറ്റഡ് (KSB Ltd ): വാല്‍വുകളും പമ്പുകളും നിര്‍മിക്കുന്ന പൂനയിലെ പ്രമുഖ കമ്പനി. ഓഹരി വില ആദ്യ പാദത്തില്‍ 15.5% ഉയര്‍ന്നു. നിലവില്‍ 1936 രൂപ. ലക്ഷ്യ വില 2390 രൂപ. Stock Recommendation by ICICI Direct.

11. സൈഡ്‌സ് ലൈഫ് സയന്‍സസ് (Zydus Life Sciences): അമേരിക്കയില്‍ കൂടുതല്‍ പുതിയ മരുന്നുകള്‍ പുറത്തിറക്കി മുന്നേറുകയാണ്. ഓഹരി വില 17.61 % വര്‍ധിച്ചു. നിലവില്‍ 494 രൂപ. ലക്ഷ്യ വില 554. Stock Recommendation by Systematix Institutional).

12. ഐ ടി സി (ITC Ltd): അതിവേഗം വിറ്റഴിയുന്ന ഉപഭോക്ത്ര ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വമ്പന്‍ കമ്പനിയാണ്. സിഗരറ്റ് വിപണനം,ഹോട്ടല്‍ വ്യവസായത്തിലും ശക്തം. ഓഹരി 16.9% ഉയര്‍ന്നു. നിലവില്‍ 387 രൂപ, ലക്ഷ്യം 438 രൂപ. Stock Recommendation by Prabhudas Lilladher.

Equity investing is subject to market risk. Always do your own research before investing.

Related Articles
Next Story
Videos
Share it