കമ്പനികളുടെ മൂല്യത്തില്‍ 1.13 ലക്ഷം കോടിയുടെ ഇടിവ്

കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ എട്ടെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ വന്‍ ഇടിവ്. 1,13,074.57 കോടി രൂപയാണ് മൂല്യം ഇടിഞ്ഞത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മാത്രം.

കഴിഞ്ഞ ആഴ്ചയില്‍ സെന്‍സെക്‌സ് 473.92 പോയ്ന്റ് ഇടിഞ്ഞപ്പോള്‍ ടിസിഎസിന്റെ മൂല്യം 39054.79 കോടിയില്‍ നിന്ന് 1128488.10 കോടിയിലേക്ക് ചൂരുങ്ങി. അതേസമയം ഇന്‍ഫോസിസിന്റെ മൂല്യത്തില്‍ 15168.41ാെ കോടി രൂപയുടെ നഷ്ടം സംഭവിച്ചു. 561060.44 കോടി രൂപയാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം.
എച്ച്ഡിഎഫ്‌സിയുടെ വിപണി മൂലധനം 15139.12 കോടി കുറഞ്ഞ് 7,65,035.49 കോടി രൂപയായി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത് 14,398.04 കോടി രൂപ കുറഞ്ഞ് 338358.80 കോടി രൂപയായി.
എച്ച്ഡിഎഫ്‌സിയുടെ മൂല്യത്തില്‍ 13,430.38 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണി മൂല്യം 436879.75 കോടി രൂപയായി. ബജാജ് ഫിനാന്‍സിന്റേത് 9844.62 കോടി രൂപ കുറഞ്ഞ് 321592.05 കോടിയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ വിപണി മൂലധനം 8505.43 കോടി കുറഞ്ഞ് 558445.28 കോടിയും ഐസിഐസിഐ ബാങ്കിന്റേത് 6553.78 കോടി കുറഞ്ഞ് 413243.07 കോടി രൂപയുമായി.
അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3518.62 കോടി രൂപ വര്‍ധിപ്പിച്ച് വിപണി മൂല്യം 1227855.04 കോടി രൂപയിലെത്തിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാവട്ടെ 2052.66 കോടി രൂപയാണ് വര്‍ധിച്ചത്. ഇപ്പോള്‍ മൂല്യം 321732.25 കോടിയിലെത്തി.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പത്തു കമ്പനികള്‍ ഇവയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it