അദാനി ഗ്രീനിന്റെ കടം കെണിയാകുന്നു?

അദാനി ഗ്രൂപ്പിന്റെ (Adani Group) ലിസ്റ്റ് ചെയ്യപ്പെട്ട ഏഴ് കമ്പനികളില്‍ ഒന്നാണ് അദാനി ഗ്രീന്‍ (Adani Green). ഡെറ്റ്-ടു- ഇക്വിറ്റി അനുപാതത്തിൽ അദാനി ഗ്രീന്‍ ഏഷ്യയിലെ തന്നെ ഏറ്റവും മോശം കമ്പനികളില്‍ രണ്ടാമതാണ്. ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം അദാനി ഗ്രീനിന്റെ ഡെബ്റ്റ് -ടു-ഇക്വിറ്റി അനുപാതം 2,021 ശതമാനം ആണ്.

അതായത് ഓഹരി മൂലധനത്തിന്റെ 2,021 ശതമാനം ആണ് അദാനി ഗ്രീനിന്റെ ബാധ്യത. ഒരു കമ്പനി പ്രവര്‍ത്തനങ്ങള്‍ക്കായി കടത്തെ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ അളവുകോലാണ് ഈ അനുപാതം. നിലവില്‍ ഏഷ്യയിലെ ലിസ്റ്റ് ചെയ്യപ്പെട്ട 892 കമ്പനികളില്‍ ചൈനയുടെ Datang Huayin Electric Power Co മാത്രമാണ് ഡെറ്റ്-ടു- ഇക്വിറ്റി റേഷ്യോയില്‍ അദനി ഗ്രീനിനെക്കാള്‍ മോശം അവസ്ഥയിലുള്ള ഏഷ്യന്‍ കമ്പനി. ഓഹരി മൂലധനത്തിന്റെ 2,452 ശതമാനം ആണ് ഈ ചൈനീസ് കാര്‍ നിര്‍മാതാക്കളുടെ ബാധ്യത.

ഹരിത ഊര്‍ജ്ജ മേഖലയില്‍ 7000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് കഴിഞ്ഞ ജൂലൈയില്‍ അദാനി ഗ്രീന്‍ പ്രഖ്യാപിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് ഈ ഡെറ്റ്-ടു- ഇക്വിറ്റിഅനുപാതം. ഇന്ന് 3.01 ശതമാനം അഥവാ 72.70 രൂപ ഇടിഞ്ഞ് 2340.20 രൂപയിലാണ് അദാനി ഗ്രീന്‍ ഓഹരികള്‍ വ്യപാരം അവസാനിപ്പിച്ചത്.

2022 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 2.2 ട്രില്യണ്‍ ഡോളറായിരുന്നു അദാനി ഗ്രൂപ്പിന്റെ കടബാധ്യത. ഒരു വര്‍ഷം കൊണ്ട് 42 ശതമാനത്തിലധികം വര്‍ധനവാണ് ബാധ്യതയില്‍ ഉണ്ടായത്.

Related Articles
Next Story
Videos
Share it