നിങ്ങള്‍ ഒരു ജോലിയോ അധിക വരുമാനമോ തേടുകയാണോ? പണം ചെലവിടാതെ പണം സമ്പാദിക്കാന്‍ ഇതാ ഒരു വഴി

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാര്‍ട്ണര്‍ പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍വ്വഹിച്ചു.

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയില്‍, സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് https://partner.geojit.comഎന്നപാര്‍ട്ണര്‍ പോര്‍ട്ടലിലൂടെ ജിയോജിതുമായി കൈകോര്‍ത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍, വീട്ടമ്മമാര്‍, വിരമിച്ച ആളുകള്‍ എന്നിവര്‍ക്ക് പ്രാരംഭ ചെലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്. ഈ സെബി നിയന്ത്രിത പരിപാടിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ക്ക് സൗജന്യ ഡിജിറ്റല്‍ പരിശീലനം നല്കുമെന്നതിനാല്‍, നിക്ഷേപ സേവന രംഗത്ത് മുന്‍പരിചയമില്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കാളികളാകുന്നവര്‍ക്ക് പെട്ടെന്നു തന്നെ നിക്ഷേപകരെ കണ്ടെത്താനും അവരവരുടെ വരുമാനം ഏതു സമയത്തും പരിശോധിക്കാനും ഈ പോര്‍ട്ടല്‍ വഴി സാധിക്കും. ഐ പി ഒ കള്‍, മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍, പി എം എസ്, എ ഐ എഫ്, സ്ഥിര നിക്ഷേപങ്ങള്‍, എന്‍ സി ഡികള്‍, ബോണ്ടുകള്‍, വായ്പകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രൊഡക്ടുകള്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് ഇടപാടുകാരെ പരിചയപ്പെടുത്താം.

വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജിയോജിത് മാനേജിങ് ഡയറക്ടര്‍ സി. ജെ.ജോര്‍ജ്ജ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ. ബാലകൃഷ്ണന്‍, സതീഷ് മേനോന്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജിയോജിതിന്റെ ടെക്‌നോളജി പ്ലാറ്റ്‌ഫോമിലൂടെ വിദ്യാസമ്പന്നരായവര്‍ക്ക്് അവരുടെ വീടുകളില്‍ നിന്ന് പരിശീലനത്തോടെസാമ്പത്തിക ഉപദേശക യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് ഡോ: സജി ഗോപിനാഥ് പറഞ്ഞു. സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് സമ്പത്തും തൊഴിലും സൃഷ്ടിക്കുന്നതില്‍ ജിയോജിത് നടത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പാര്‍ട്ണര്‍ പ്രോഗ്രാം. ഇത്തരം നാനോ സ്റ്റാര്‍ട്ടപ്പുകള്‍ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ആളുകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ജിയോജിതിന്റെ പുതിയ പ്ലാറ്റ്‌ഫോം സംരംഭകരിലേക്കെത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്ന് ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍്ജ്ജ് പറഞ്ഞു. രാജ്യത്തെ ഓഹരി സംസ്‌കാരം സമ്പന്നമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്സാഹികളായ സംരംഭകര്‍ക്ക് ജിയോജിതുമായി കൈകോര്‍ക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ജിയോജിത് പാര്‍ട്ണര്‍ റിലേഷന്‍സ് വിഭാഗം തലവന്‍ വി. കൃഷ്ണ കുമാര്‍ അഭിപ്രായപ്പെട്ടു. മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങള്‍ക്കിടെ ഉണ്ടായ ഗുണപരമായ ഒരു കാര്യം മൂലധനവിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ സിഡിഎസ്എല്‍ പുതുതായി തുടങ്ങിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 1.23 കോടിയാണ്. ഇതില്‍ സിംഹഭാഗവും ചെറുപ്പക്കാരുടേതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles
Next Story
Videos
Share it