ഇന്ത്യന്‍ ഓഹരികള്‍ ഇറക്കത്തിലാകുമ്പോള്‍ സ്‌റ്റോക്കുകള്‍ വാങ്ങിക്കൂട്ടുമെന്ന് ക്രിസ് വുഡ് !

'ഓരോ വീഴ്ചയിലും താന്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാന്‍ താന്‍ ശ്രമിക്കാറുണ്ടെ'ന്ന് ജെഫ്രീസ് ഇക്വിറ്റി സ്ട്രാറ്റജിയുടെ ആഗോള തലവനായ ക്രിസ്റ്റഫര്‍ വുഡ്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെയും നൊമുറയുടെയും സമീപകാല പോയിന്റ് താഴ്ത്തലുകള്‍ക്കിടയിലാണ് രാജ്യത്തെ ഓഹരികളില്‍ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റിന്റെ ഈ ശുഭാപ്തിവിശ്വാസം.

അടുത്ത 10 വര്‍ഷത്തേക്ക് ഒരു ഓഹരി വിപണി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഇന്ത്യന്‍ ഓഹരിവിപണി തന്നെയായിരിക്കുമെന്നും ക്രിസ് പറയുന്നു. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വുഡ് ഇന്ത്യയെ 2003 ലെ സാഹചര്യവുമായി കോര്‍ത്തിണക്കിയാണ് വിലയിരുത്തുന്നത്.

ഒരു മാക്രോ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍, 2003-ല്‍ രാജ്യം അവസാനത്തെ പ്രോപ്പര്‍ട്ടി, ക്യാപെക്സ് സൈക്കിള്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നതിന് സമാനമായ അവസ്ഥയിലാണ് ഇന്ത്യ കാണപ്പെടുന്നതെന്നാണ് വുഡ് പറയുന്നത്.

മോര്‍ഗന്‍ സ്റ്റാന്‍ലി ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ ഇക്വിറ്റികളുടെ വളര്‍ച്ച താഴ്ത്തിയിരുന്നു. അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തേക്ക് വരുമാനം പരിമിതപ്പെടുത്തുന്ന മൂല്യനിര്‍ണയമാണ് ഇവര്‍ രേഖപ്പെടുത്തിയത്.

ജപ്പാന്‍ ആസ്ഥാനമായ നൊമുറയും തിങ്കളാഴ്ച ഇന്ത്യന്‍ ഇക്വിറ്റികളെ 'ഓവര്‍വെയിറ്റി'ല്‍ നിന്ന് ന്യൂട്രലിലേക്ക് താഴ്ത്തി. ഈ സാഹചര്യത്തിലും ശുഭപ്രതീക്ഷയോടെയുള്ള ആഗോള നിക്ഷേപകന്റെ സ്ട്രാറ്റജി ശ്രദ്ധേയമാണ്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ എന്നും ഇടിവുള്ള സാഹചര്യങ്ങളെ നിക്ഷേപ അവസരമായി തന്നെയാണ് കാണാറുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it