Begin typing your search above and press return to search.
ഇടിവു നേരിട്ടെങ്കിലും ക്രിപ്‌റ്റോ വിപണിയില്‍ ബിറ്റ്‌കോയിന്‍ 46000 ഡോളര്‍ നിലനിര്‍ത്തി
ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.32 ശതമാനം ഇടിവാണ് കഴിഞ്ഞ 24 മണിക്കൂര്‍ ബിറ്റ്‌കോയിന്‍ രേഖപ്പെടുത്തിയത്. എങ്കിലും 46,726.70 യുഎസ് ഡോളറിനാണ് ഇന്ന് വിനിമയം നടന്നത്. 64.9Tയാണ് ഇന്നത്തെ മാര്‍ക്കറ്റ് ക്യാപ്. ഇടിവാണെങ്കിലും സമീപകാല ഇടിവായ 35000 ഡോളറിലേക്ക് പോയില്ലെന്നതാണ് നിക്ഷേപകരുടെ ആശ്വാസവാര്‍ത്ത.
എഥേറിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.83 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3,233.86 ഡോളറാണ് എഥേറിയം മൂല്യം. കാര്‍ഡാനോ കോയിനുകളാകട്ടെ കഴിഞ്ഞ 24 മണിക്കൂറില്‍ 1.79 ശതമാനം താഴേക്ക് പോയി. നിലവില്‍ 161.67 രൂപയ്ക്കാണ് കാര്‍ഡാനോ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.
അതേസമയം മറ്റൊരു പ്രമുഖ ക്രിപ്‌റ്റോയായ പൊള്‍ക ഡോട്ട് കോയിന്‍ നേട്ടമുണ്ടാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 9.98 ശതമാനത്തിന്റെ വളര്‍ച്ചയാണ് പോള്‍ക്കഡോട്ട് കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 2.048.20 രൂപയ്ക്കാണ് പോള്‍ക്കഡോട്ട് കോയിനുകളുടെ വിനിമയംനടന്നത്.
എല്‍റോണ്ട് കോയിന്‍ ആണ് നേട്ടം കൈവരിച്ച മറ്റൊരു ക്രിപ്‌റ്റോ. എന്നാല്‍ തീരെ മൂല്യം കുറഞ്ഞ ക്രിപ്‌റ്റോ എന്ന നിലയ്ക്കാണ് ഈ ക്രിപ്‌റ്റോയെ നിക്ഷേപകര്‍ കാണുന്നതും. 10.38 ശതമാനത്തിന്റെ വളര്‍ച്ചയാണ് എല്‍റോണ്ട് കോയിനുകള്‍ സ്വന്തമാക്കിയതെന്ന് ക്രിപ്‌റ്റോ വിപണി നിലവാരം കാണിച്ചുന്നു. നിലവില്‍ 154.09 ഡോളര്‍ അഥവാ 11,460.13 രൂപയ്ക്കാണ് എല്‍റോണ്ട് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.
Next Story
Videos