Begin typing your search above and press return to search.
51000 ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍, വീണ്ടും കയറ്റത്തില്‍
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 51,000 ഡോളറും കടന്ന് മുന്നോട്ട്. വാരാന്ത്യ വ്യാപാരം കഴിഞ്ഞാണ് ബിറ്റ്‌കോയിന്‍ 50000ഡോളര്‍ പിന്നിട്ടത്. നാല് ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്ന് 50,904 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ആഗോള ക്രിപ്റ്റോ വിപണി മൂലധനം 5% ഉയര്‍ന്ന് 2.66 ട്രില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. 51382 ഡോളറിനാണ് ചൊവ്വാഴ്ച ബിറ്റ് കോയിന്‍ ട്രേഡ് ചെയ്തത്.
ഈഥറും ഉയര്‍ച്ച രേഖപ്പെടുത്തി. ഡിസംബര്‍ 7 ന് ഏകദേശം 5% ഉയര്‍ന്ന് 4,336 ഡോളറിലെത്തി. അതേസമയം ഡോഴ്കായിന്‍ 5-6% ഉയര്‍ന്ന് 0.18 ഡോളര്‍ ആയി. ഷിബ ഇനു 6.9% ത്തില്‍ കൂടുതല്‍ ഉയര്‍ന്ന് 0.00003776 ഡോളറിലെത്തി.
ലൈറ്റ് കോയ്ന്‍ - Litecoin, എക്‌സ് ആര്‍പി - XRP, പൊള്‍ക ഡോട്ട് - Polkadot, യുണി സ്വാപ് - Uniswap, കാര്‍ഡാനോ - Cardano, സൊലാന- Solana, പോളിഗണ്‍ - Polygon,അവലാഞ്ചെ- Avalanche എന്നിവ കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടത്തോടെ വ്യാപാരം നടത്തുന്നതിനാല്‍ മറ്റ് ക്രിപ്റ്റോകറന്‍സികളുടെ പ്രകടനവും മെച്ചപ്പെട്ടു.
ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോകറന്‍സികളും വാരാന്ത്യത്തില്‍ യു.എസ് സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പല മേഖലകളിലുമുണ്ടായ വിറ്റഴിക്കല്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലായിരുന്നു. വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകുന്ന ബിറ്റ്‌കോയ്ന്‍, നവംബര്‍ ആദ്യം റെക്കോര്‍ഡ് നേടിയതിന് ശേഷം 21,000 ഡോളറിലധികം താഴേക്ക് പോയിരുന്നു. എന്നാല്‍ വര്‍ഷാന്ത്യത്തില്‍ 75% ത്തിലധികം വരെ ഉയര്‍ന്നതായും കാണാം.
Next Story
Videos