47500 ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍; ക്രിപ്‌റ്റോ വിപണിയില്‍ ഈഥറും താരം

ബിറ്റ്‌കോയിന്റെ നല്ല കാലം തിരികെ എത്തിയെന്ന് സൂചിപ്പിച്ചാണ് ക്രിപ്‌റ്റോ കറന്‍സി വിപണി മുന്നോട്ട് പോകുന്നത്. വാരാന്ത്യത്തില്‍ സ്ഥിരത കൈവരിച്ച ക്രിപ്‌റ്റോ വിപണി തിങ്കളാഴ്ച വീണ്ടും ഉയര്‍ന്നു. കഴിഞ്ഞയാഴ്ച 46000 ഡോളര്‍ പിന്നിട്ട ബിറ്റ്‌കോയിന്‍ ഇന്ന് (ഓഗസ്റ്റ് 16) വൈകുന്നേരത്തോടെ 47500 ഡോളറിലെത്തി.

ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സി കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഏകദേശം 8 ശതമാനം നേട്ടമാണ് കൈവരിച്ചത്. ബിറ്റ്‌കോയിന്റെ വിപണി മൂലധനം 887 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
രണ്ടാമത്തെ വലിയ ക്രിപ്‌റ്റോയായ ഈഥറും നേട്ടത്തിലാണ്. മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി, ഏകദേശം 3,300 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഈഥറിന്റെ മൂല്യം കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഏകദേശം 11 ശതമാനം വര്‍ധിക്കുകയും അതിന്റെ വിപണി മൂലധനം 384 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു.
കാര്‍ഡാനോ, എക്‌സ്ആര്‍പി, ഡോഴ്‌കോയിന്‍, പൊള്‍കാഡോട്ട്, യൂണിസ്വാപ്പ്, ചെയിന്‍ലിങ്ക്, ലൂണ, സൊലാന, ലൈറ്റ്‌കോയിന്‍ എന്നിവയുള്‍പ്പെടെ മറ്റെല്ലാ ആള്‍ട്ട്‌കോയിന്‍ വിലകളും ക്രമാനുഗതമായി വര്‍ധിച്ചു.


Related Articles
Next Story
Videos
Share it