കേന്ദ്ര ബജറ്റ് : വിപണിയില്‍ മുന്നേറ്റം

ബജറ്റ് പ്രഖ്യാപനങ്ങള്‍ പുരോഗമിക്കവേ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 47,000 ത്തിലും നിഫ്റ്റി 13800 നു മുകളിലും വ്യാപാരം തുടരുകയാണ്. 12.30 ന് സെന്‍സെക്‌സ് 812.80 പോയ്ന്റ് ഉയര്‍ന്ന് 47098.57 പോയന്റിലും നിഫ്റ്റി 235.45 പോയ്ന്റ് ഉയര്‍ന്ന് 13870.05 പോയ്ന്റിലുമാണ്. ഒരവസരത്തില്‍ സെന്‍സെക്‌സ് 900 പോയ്ന്റ് വരെ ഒറ്റയടിക്ക് ഉയര്‍ന്നിരുന്നു.

ആരോഗ്യ മേഖലയ്ക്കും ഓട്ടോ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അതാത് മേഖലകളിലെ ഓഹരികളെ നേട്ടത്തിലേക്ക് നയിക്കുന്നുണ്ട് വോളന്ററി വെഹിക്ക്ള്‍ സ്‌ക്രാപ്പിംഗ് പോളിസി പ്രഖ്യാപിക്കപ്പെട്ടത് ഓട്ടോ മേഖലയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. 2022 സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പ 16.5 ലക്ഷം കോടി നല്ഡകുമെന്ന പ്രഖ്യാപനം കാര്‍ഷിക-അനുബന്ധ മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യ മേഖലയുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഡെവലപ്‌മെന്റ് രൂപീകരിക്കുമെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം കോടി രൂപ ഇതിലൂടെ ലഭ്യമാക്കുമെന്നുമുള്ള പ്രഖ്യാപനം ഇന്‍ഫ്രാസ്ട്ര്കചര്‍ മേഖലയ്ക്ക് വലിയ ഉര്‍ജമായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it