ഓഹരി മ്യൂച്വല്‍ ഫണ്ടുകള്‍ ക്യാഷ് ആസ്തികള്‍ ഉയര്‍ത്തുന്നു, കാരണം ഇതാണ്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ക്യാഷ് ആസ്തികള്‍ വര്‍ധിക്കുന്നു. 2023 ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ക്യാഷ് ആസ്തികള്‍ 22 ശതമാനം വര്‍ധിച്ച് 1.34 ലക്ഷം കോടി രൂപയായതാണ് റിപ്പോര്‍ട്ടുകള്‍.

മൊത്തം 450 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ 24 എണ്ണത്തിന് 1,000 കോടി രൂപയില്‍ അധികം ക്യാഷ് ആസ്തികള്‍ ഉണ്ടായിരുന്നു. 51 സ്‌കീമുകള്‍ക്ക് 10 ശതമാനത്തില്‍ അധികം ക്യാഷ് ആസ്തികള്‍ ഉള്ളതായി കണ്ടെത്തി. 131 എണ്ണത്തിന് 5 ശതമാനത്തില്‍ അധികം ക്യാഷ് നിക്ഷേപിക്കാതെ പോര്‍ട്ട് ഫോളിയോയില്‍ ഉണ്ട്.
പരാഗ് പരീക് ഫ്‌ളെക്‌സി ക്യാപ് ഫണ്ടിലാണ് ഏറ്റവും അധികം ക്യാഷ് ആസ്തികള്‍ ഉള്ളത്. 9,457 കോടി രൂപ, മൊത്തം ആസ്തിയുടെ 14.8 ശതമാനം വരുമിത്. എച്ച്.ഡി.എഫ്.സി ഫ്‌ളെക്‌സിക്യാപ് ഫണ്ട്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ബ്ലൂ ചിപ്പ് ഫണ്ട്, എസ്.ബി.ഐ കോണ്‍ട്രാ, എച്ച്.ഡി.എഫ്.സി മിഡ്ക്യാപ് ഓപ്പര്‍ച്യുണിറ്റിസ് ഫണ്ട്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഡിസ്‌കവറി എന്നീ ഫണ്ടുകളില്‍ 5,000 കോടി രൂപയില്‍ അധികം ക്യാഷ് ഉണ്ട്.
എന്തു കൊണ്ട് ക്യാഷ് വര്‍ധിക്കുന്നു?
വിപണിയില്‍ ഓഹരി മൂല്യം വര്‍ധിക്കുമ്പോഴും വിലയിടിവ് ഉണ്ടാകുമ്പോഴും മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ തുക ക്യാഷായി സൂക്ഷിക്കും. വിപണി അനുകൂലമാകുമ്പോള്‍ വാങ്ങി തുടങ്ങും. സാധാരണ ഗതിയില്‍ കൂടുതല്‍ ഓഹരി വാങ്ങി നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടം നല്‍കാനാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ശ്രമിക്കേണ്ടത്. സാധാരണ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ ക്യാഷ് നിക്ഷേപം കൂടുതലായിരിക്കും. വിപണി പ്രതികൂലമാകുമ്പോള്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രയാസമുള്ളത് കൊണ്ടാണ് ക്യാഷ് കരുതുന്നത്.

Related Articles

Next Story

Videos

Share it