വിദേശകാപ്പി വിപണികളില്‍ സ്‌ട്രോംഗ്, ഇന്ത്യയിലും: സിസിഎല്‍ പ്രോഡക്റ്റ്‌സ് ഓഹരികള്‍ വാങ്ങാം

  • ലോകത്തിലെ മികച്ച കാപ്പി ഇനങ്ങൾ പുറത്തിറക്കണമെന്ന ലക്ഷ്യത്തോടെ 1994 ആരംഭിച്ച സി സി എൽ പ്രോഡക്ട്സ് (CCL Products Ltd) നിലവിൽ 90 രാജ്യങ്ങളിലേക്ക് വിവിധ ഇനം കാപ്പി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഫിൽറ്റർ കാപ്പി, സ്പ്രേ ഡ്രൈഡ് കാപ്പി, ഇൻസ്റ്റൻറ്റ് കാപ്പി, റോസ്റ്റ് & ഗ്രൗണ്ട് കാപ്പി, വറുത്ത കാപ്പിക്കുരു തുടങ്ങിയ ഉൽപ്പന്നങ്ങളാണ് സി സി എൽ വിപണനം നടത്തുന്നത്.
  • ഇന്ത്യയിൽ ആന്ധ്ര പ്രദേശിൽ രണ്ട് സ്ഥലത്തും, കൂടാതെ സ്വിറ്റ്സർലൻഡ്, വിയറ്റ്നാം എന്നി രാജ്യങ്ങളിലും ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്. ഇന്ത്യയിൽ വിൽക്കുന്ന കോഫി ബ്രാൻഡുകൾ -മാൽഗുഡി, കോണ്ടിനെൻറ്റൽ, ദിസ് (THIS) എന്നിവയാണ്. ദിസ് എന്ന കാപ്പി പൊടി 16 ഗ്രാം പാക്കറ്റുകളിലും വിൽക്കുന്നുണ്ട്.
  • 2021-22 ൽ വിറ്റ് വരവ് 17.67 % വർധിച്ച് 1466.12 കോടി രൂപയായി. അറ്റാദായം 204.35 കോടി രൂപയായി (12.12 % വർധനവ്). ഇന്ത്യൻ വിപണിയിൽ ബ്രാൻഡഡ്, ബൾക്ക്, പ്രൈവറ്റ് ലേബൽ എന്നി വിഭാഗങ്ങളിലായി 200 കോടി രൂപയുടെ വിറ്റ് വരവ്‌ നേടി. സ്വിറ്റ്സർലൻഡ് വിപണിയിൽ നിന്ന് 230 കോടി രൂപയും വിയറ്റ്നാമിൽ നിന്ന് 450 കോടി രൂപയും വരുമാനം നേടാൻ കഴിഞ്ഞു.
  • സ്പ്രേ ഡ്രൈഡ് കാപ്പിക്ക് ഡിമാൻഡ് വർധിക്കുന്നതിനാൽ 16,000 ടൺ ഉൽപ്പാദന ശേഷിയുള്ള പുതിയ പ്ളാൻറ്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിൽ സ്ഥാപിക്കാനാണ് സാധ്യത.
  • 20 % വരുമാനം ലഭിക്കുന്നത് റഷ്യൻ വിപണിയിൽ നിന്നാണ്. യുക്രയ്ൻ-റഷ്യ യുദ്ധം ഉണ്ടായ സാഹചര്യത്തിൽ മാർജിനിൽ കുറവ് ഉണ്ടായിട്ടുണ്ട്. വേതന ചെലവ് കൂടിയതും, ലോജിസ്റ്റിക്സ് ചെലവുകൾ വർധിച്ചതും മാർജിൻ ഇടിയാൻ കാരണമായി.
  • 2021-22 മുതൽ 2025-26 കാലയളവിൽ നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം (EBITDA) 20 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ലോക കാപ്പി വിപണിയിൽ 2-3 % വാർഷിക വളർച്ച ഉണ്ടാകുന്നതും, ആഭ്യന്തര വിപണിയിൽ ഡിമാൻറ്റ് 10-15% വളർച്ചയിൽ അതിവേഗം മുന്നേറുന്നതും, ഉൽപ്പാദന ശേഷി വര്ധിപ്പിക്കുന്നതും സി സി എൽ പ്രോഡക്ട്സിന് വരും വർഷങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കാൻ സഹായിക്കും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 600 രൂപ
നിലവിൽ 383
(Stock Recommendation by Nirmal Bang Research)


Related Articles

Next Story

Videos

Share it