എന്‍.വി ജോര്‍ജ് 1.21 കോടി സിയാല്‍ ഓഹരികള്‍ വിറ്റു; രണ്ടാമത്തെ വലിയ ഓഹരിയുടമയായി യൂസഫലി

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) സ്ഥാപക പ്രൊമോട്ടര്‍മാരില്‍ ഒരാളും കമ്പനിയുടെ രണ്ടാമത്തെ വലിയ നിക്ഷേപകനുമായിരുന്ന ജോര്‍ജ്ജ്.വി.നേരേപറമ്പില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 1.21 കോടി ഓഹരികള്‍ കൈമാറ്റം ചെയ്തു. സിയാലില്‍ ജോര്‍ജിന്റെ ഓഹരി പങ്കാളിത്തം 11.965 ശതമാനത്തില്‍ നിന്ന്് 8.816 ശതമാനമായി കുറഞ്ഞതോടെ എം.എ യൂസഫലിയായി സിയാലിലെ രണ്ടാമത്തെ വലിയ ഓഹരിയുടമ.

കേരള സര്‍ക്കാരിനാണ് ഏറ്റവും കൂടുതല്‍ സിയാല്‍ ഓഹരികളുള്ളത് - 32.4 ശതമാനം.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ യൂസഫലി തന്റെ ഓഹരി പങ്കാളിത്തം 7.87 ശതമാനത്തില്‍ നിന്ന് 9.88 ശതമാനമായി ഉയര്‍ത്തി. എം.എ. യൂസഫലിക്കു പുറമേ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, ഹഡ്‌കോ, എസ്ബിഐ, എയര്‍ ഇന്ത്യ, ഫെഡറല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കും വലിയ തോതിലുള്ള ഓഹരി പങ്കാളിത്തമുണ്ട് സിയാലില്‍.

മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ എന്‍.വി ജോര്‍ജ് ശ്രമം നടത്തുന്നതായി രണ്ടു വര്‍ഷം മുമ്പു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സിയാലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017-18 ല്‍ 96 ലക്ഷം ഓഹരികളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ലക്ഷം ഓഹരികളുമാണ് ജോര്‍ജ് കൈമാറ്റം ചെയ്തത്. 2018-19 കാലയളവില്‍ മാത്രം ജോര്‍ജ്ജ് 20 തവണ ഓഹരികള്‍ വിറ്റഴിച്ചു. ഒരു സമയത്ത് 500 ല്‍ താഴെ വരെയുള്ള കൈമാറ്റങ്ങളും നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ സ്വകാര്യ വിപണിയിലാണ് സിയാല്‍ ഷെയറുകളുടെ വില്‍പ്പന നടക്കുന്നത്. 200 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില.

മികച്ച പ്രവര്‍ത്തന പാരമ്പരമുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുരോഗതിയുടെ പാത കൂടുതല്‍ വിശാലമാക്കുന്ന സമയത്താണ് ജോര്‍ജ് ഓഹരി പങ്കാളിത്തം ദുര്‍ബലപ്പെടുത്തുന്നത്. ഒരു ദശകത്തിലേറെയായി ലാഭക്കുതിപ്പിന്റെ ബലത്തില്‍ സ്ഥിരമായി ലാഭവിഹിതം നല്‍കിപ്പോരുന്ന കമ്പനിയാണിത്.ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും വിവിധ മേഖലകളില്‍ ബിസിനസ് നടത്തിപ്പോരുന്ന ജോര്‍ജില്‍ നിന്നും ഓഹരി കൈമാറ്റത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 650.34 കോടി രൂപ വിറ്റുവരവോടെ സിയാല്‍ 166.92 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 27 ശതമാനം ലാഭവിഹിതവും നല്‍കി. 2014 ല്‍ 1: 4 അവകാശ ഓഹരി ഇഷ്യൂ നടത്തിയിരുന്നു. 2019 മാര്‍ച്ച് 31 ലെ രേഖ പ്രകാരം 36 രൂപയാണ് സിയാല്‍ ഷെയറിന്റെ

(അവലംബം: PROMINENT FOUNDING CIAL INVESTOR SELLS FURTHER 2.5MN SHARES : Report by C.L.Jose in www.businessbenchmark.news)

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it