കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ഇന്ത്യൻ ഇറക്കുമതിയും; സ്വർണ വില കയറുമോ?

സ്വർണ വില ഔൺസിന് 1800 ഡോളറിൽ താഴേക്ക് പോകാനുള്ള പ്രധാന കാരണം ഡോളർ സൂചിക കുതിച്ച് ഉയർന്നതാണ്. ചൊവ്വാഴ്ച്ച ഡോളർ സൂചിക 20 വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 106.66 എത്തിയപ്പോൾ സ്വർണം കുത്തനെ ഇടിഞ്ഞു. ഇന്ത്യയിലെ വർധിക്കുന്ന സ്വർണ ഡിമാൻറ്റും, ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ കൂടുന്നതും വിപണിക്ക് താങ്ങാകാം.

ജൂൺ മാസത്തിൽ ഇന്ത്യ 2.61 ശതകോടി മൂല്യം വരുന്ന 49 ടൺ സ്വർണം ഇറക്കുകമതി ചെയ്തു എന്ന് റോയിട്ടേഴ്‌സ് ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 17 ടണ്ണാണ് ഇറക്കുമതി ചെയ്തത്. കുത്തനെ വർധിക്കുന്ന ഇറക്കുമതി തടയാനായി സ്വർണത്തിൻറ്റെ ഇറക്കുമതി തീരുവ . 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനായി ഉയർത്തി. വരും മാസങ്ങളളിൽ ആഭരണ ഡിമാൻറ്റ് ഉയരുമെന്നതിനാൽ സ്വർണ ഇറക്കുമതിയിൽ കാര്യമായ ഇടിവ് പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇറക്കുമതി തീരുവ വർധിച്ച സാഹചര്യത്തിൽ സ്വർണ വില കൂടിയതുകൊണ്ട് ആഭരണ നിർമാതാക്കൾ ജൂലയിൽ വാങ്ങുന്നത് ചുരുക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2022 ആദ്യ പകുതിയിൽ സ്വർണ ഇറക്കുമതി 335 ടണ്ണായി കുറഞ്ഞിട്ടുണ്ട്. (മുൻ വർഷം 493 ടൺ ).
കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ മെയ് മാസവും വർധിച്ച് 35 ടണ്ണായി. മുൻ മാസത്തിൽ 22 ടണ്ണായിരുന്നു. തുർക്കി, ഉസ് ബെസ്‌കിസ്താൻ, കസാക്കിസ്ഥാൻ, ഇന്ത്യ എന്നി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളാണ് ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്ര ബാങ്കുകളിൽ നടത്തിയ സർവേയിൽ 25 ശതമാനവും 2022 ൽ സ്വർണം കൂടുതൽ വാങ്ങാൻ ഉദ്ദേശിക്കുന്നതായി അഭിപ്രായപ്പെട്ടിരുന്നു.

കേരള വിപണിയിൽ സ്വർണത്തിൻറ്റെ വില ഈ മാസം ആദ്യം പവന് 37,200 ആയിരുന്നത് നിലവിൽ 38480-ായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ സ്വർണ അവധി വ്യാപാരത്തിൽ 10 ഗ്രാമിന് 52,000 കടന്നാൽ മാത്രമാണ് റാലിക്ക് സാധ്യത എന്ന് ജിയോജിത്ത് സെക്യു് രിറ്റീസ് അഭിപ്രായപ്പെട്ടു. നിലവിൽ 51,347 രൂപ. അന്താരാഷ്ട്ര വില 1815 ഡോളർ കടന്നാൽ മാത്രമേ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതുള്ളു.

ഡോളർ സൂചിക ഉയർന്നു നിന്നാൽ സ്വർണ വില ഇനിയും ഇടിയുമെന്ന് കരുതാം. ആഗസ്തിൽ വിവാഹങ്ങളും, ആഘോഷങ്ങൾക്കും സ്വർണ ഡിമാൻറ്റ് വർധിക്കുന്നതും തുടർന്ന് ദീപാവലി കാലത്തും സ്വർണ വില വർധിക്കാറുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it