Begin typing your search above and press return to search.
50000ഡോളറിനടുത്തേക്ക് കുതിച്ച ബിറ്റ്‌കോയിന്‍ മൂല്യം ഇടിവില്‍; മറ്റ് ക്രിപ്‌റ്റോകളും നഷ്ടം രേഖപ്പെടുത്തി
മൂന്നുമാസത്തിന് ശേഷം 50000ഡോളര്‍ മൂല്യത്തിലേക്കെത്തിയ ബിറ്റ്‌കോയിന്‍ ഇന്ന് ഇടിവില്‍. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോകറന്‍സിയായ എഥേറിയവും ഇടിവ് പ്രകടമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്തെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.42 ശതമാനത്തോളം ഇടിഞ്ഞ് 2.19 ലക്ഷം കോടി ഡോളറായി.
വെള്ളിയാഴ്ച്ച 48,500 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന്‍ ട്രേഡിംഗ് ആരംഭിച്ചത്. ഉച്ചയോടെ അത് 49300 നിലവാരത്തിലായി. പോള്‍ക്കഡോട്ട്, ഡോഴ്‌കോയിന്‍ എന്നിവയുള്‍പ്പെടെ വിവിധ ക്രിപ്‌റ്റോകള്‍ ഇടിവ് രേഖപ്പെടുത്തി. ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ എക്സ്ആര്‍പി മാത്രമാണ് നേരിയ നേട്ടം രേഖപ്പെടുത്തിയത്.
0.1 ശതമാനം വീതം ഉണര്‍വാണ് എക്സ്ആര്‍പി കോയിന്‍ നേടിയത്. യുണിസ്വാപ്പ്, ബൈനാന്‍സ് കോയിന്‍ എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
നിലവില്‍ പുതിയ ഡിജിറ്റല്‍ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. അതേസമയം അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ക്രിപ്‌റ്റോകളെ അത്ര അനുകൂലിക്കുന്നില്ല.
പല രാജ്യങ്ങളും ക്രിപ്‌റ്റോ-അസറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. പലതും സുരക്ഷിതവും ആക്‌സസ് ചെയ്യാന്‍ എളുപ്പവും ഇടപാടുകള്‍ക്ക് വിലകുറഞ്ഞതുമാണ്. എന്നിരുന്നാലും, മിക്ക അപകടസാധ്യതകളും ചെലവുകളും സാധ്യതയുള്ള നേട്ടങ്ങളെക്കാള്‍ കൂടുതലാണെന്ന് വിശ്വസിക്കുന്നതായി ഐഎംഎഫ് അടുത്തിടെ പങ്കുവച്ച ബ്ലോഗില്‍ പറയുന്നു.
Next Story
Videos