ദീപാവലിക്ക് നിക്ഷേപിക്കാൻ ഉള്ള ഓഹരികൾ അറിയാം
1. അപ്പോളോ ഹോസ്പിറ്റൽ എന്റർപ്രൈസ് (Apollo Hospital Enterprise Ltd)
അടുത്ത മൂന്ന് വർഷം കൊണ്ട് 1000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു, നിലവിൽ 400 കോടി രൂപ, 1000 -2000 കിടക്കകൾ വരെ വർധിപ്പിക്കുന്നു. 2021 -22 എം,മുതൽ 2023-24 വരെ 18 % വരുമാനത്തിൽ സംയുക്ത വാർഷിക വളർച്ച നിരക്ക്.
ലക്ഷ്യ വില 5000 രൂപ , നിലവിൽ 4392 രൂപ.
2 അവന്യു സൂപ്പർ മാർട്ട് (Avenue Supermart Ltd)
കടകളുടെ എണ്ണം 302 ൽ നിന്നും 1500-ായി വർധിപ്പിക്കുന്നു. 2021 -22 മുതൽ 2024 -25 കാലയളവിൽ അറ്റാദായത്തിൽ 42 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കും.
ലക്ഷ്യ വില 5121 രൂപ, നിലവിൽ 4220 രൂപ.
3. ഭാരതി എയർ ടെൽ (Bharti Airtel Ltd )
മികച്ച വരുമാന വളർച്ച കൈവരിച്ചിട്ടുണ്ട് . 2021 -22 എം,മുതൽ 2024 -25 കാലയളവിൽ വയർലെസ്സ് വിഭാഗത്തിൽ 17.7 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷ.
ലക്ഷ്യ വില 1032 രൂപ, നിലവിൽ 797 രൂപ.
4. ഐ സി ഐ സി ഐ ബാങ്ക് (ICICI Bank)
പലിശ വരുമാനം, അറ്റാദായം എന്നിവയിൽ മികച്ച വളർച്ച , നിഷ്ക്രിയ ആസ്തികൾ കുറയുന്നു.
ലക്ഷ്യ വില -950 രൂപ എം, നിലവിൽ 908 രൂപ.
5. മഹീന്ദ്ര & മഹീന്ദ്ര (Mahindra & Mahindra)
ട്രാക്റ്റർ വിഭാഗത്തിൽ 2 % വിപണി വിഹിതം വർധിച്ചു, 2021 -22 മുതൽ 2024 -25 കാലയളവിൽ മാർജിൻ 3 % മെച്ചപ്പെടും.
ലക്ഷ്യ വില -1500 രൂപ , നിലവിൽ 1256 രൂപ
(Stock Recommendations by Prabhudas Leeladhar )