സ്വര്‍ണ വില നിര്‍ണയത്തില്‍ അവധി വ്യാപാരത്തിന് പങ്കുണ്ടോ?
സ്വര്‍ണ വില വര്‍ധിക്കുമ്പോള്‍ സാധാരണയായി ഡോളര്‍ സൂചിക, പലിശ നിരക്കുകള്‍, സ്വര്‍ണ ആഭരണ ഡിമാന്‍ഡ് എന്നീ ഘടകങ്ങളാണ് പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ അവധി വ്യാപാരത്തില്‍ പങ്കെടുക്കുന്നവര്‍ കോണ്‍ട്രാക്ടുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവധി വ്യാപാരത്തില്‍ പണം ഇറക്കുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. 1. ഊഹ കച്ചവടത്തിനും 2. ഹെഡ്ജിംഗ്,സ്‌പോട്ട് വിപണിയില്‍ ഉണ്ടാകുന്ന വില വ്യതിയാനത്തില്‍ നിന്ന് സംരക്ഷണം ലഭിക്കാനാണ് വ്യാപാരികള്‍ ഹെഡ്ജിങ് നടത്തുന്നത്.
അമേരിക്കയാണ് സ്വര്‍ണ അവധി വ്യാപാരം അധികമായി നടക്കുന്ന രാജ്യം. അവിടെ ഹെഡ്ജ് ഫണ്ടുകള്‍ കഴിഞ്ഞ രണ്ടു മാസമായി സ്വര്‍ണ കോണ്‍ട്രാക്ടുകളില്‍ ലോംഗ് പൊസിഷന്‍ എടുക്കുകയാണ്. ലോംഗ് പൊസിഷന്‍ കൂടുന്നത് വിപണി ബുള്ളിഷ് ആകുമ്പോഴാണ്. ജനുവരി 17ന് അവസാനിച്ച ആഴ്ചയില്‍ ഫണ്ട് മാനേജര്‍മാര്‍ ലോംഗ് പൊസിഷന്‍ ഗണ്യമായി വര്‍ധിപ്പിച്ചു. മൊത്തം ലോംഗ് പൊസിഷന്‍ 7618 കോണ്‍ട്രാക്ടുകള്‍ വര്‍ധിച്ച് 124,222 കോണ്‍ട്രാക്റ്റുകളായി. എന്നാല്‍ ഷോര്‍ട്ട് പൊസിഷനില്‍ 50 കോണ്‍ട്രാക്ടുകള്‍ മാത്രമാണ് വര്‍ധിച്ചത്. മൊത്തം 54,845 കോണ്‍ട്രാക്ടുകള്‍. അറ്റ ലോംഗ് പൊസിഷനില്‍ 69377 കോണ്‍ട്രാക്ടുകള്‍ -ഏപ്രില്‍ 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.
വിപണിയില്‍ ഏതെങ്കിലും ഉല്‍പ്പന്നത്തിന് വില വര്‍ധിക്കുമ്പോഴാണ് വ്യാപാരികള്‍ ലോംഗ് പൊസിഷന് (ബുള്ളിഷ്) മുന്‍ഗണന നല്‍കുന്നത്. വില ഇടിയുമെന്ന ട്രെന്‍ഡ് ഉള്ളപ്പോള്‍ ഷോര്‍ട്ട് പൊസിഷന്‍ (ബിയറിഷ്) വര്‍ധിക്കും. അന്താരാഷ്ട്ര സ്വര്‍ണവില ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്‍ക്കുകയാണ്. കേരളത്തിലെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ തുടരുന്നു.
ഇന്ത്യയില്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലാണ് (എംസിഎക്‌സ്) ഏറ്റവും അധികം സ്വര്‍ണ അവധി വ്യാപാരം നടക്കുന്നത്. ജനുവരി ആദ്യവാരം ലോംഗ് പൊസിഷന്‍ കൂടി നിന്നെങ്കിലും നിലവില്‍ ഷോര്‍ട്ട് പൊസിഷനാണ് മേധാവിത്വം. അവധി വ്യാപാരത്തില്‍ 10 ഗ്രാമിന് 56660 രൂപക്ക് മുകളില്‍ നിന്നാല്‍ വാങ്ങാനുള്ള താല്‍പ്പര്യം വര്‍ധിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കരുതുന്നു. 56940 രൂപയിലാണ് ബുധനാഴ്ച്ച വിപണനം ആരംഭിച്ചത്. അവധി വ്യാപാരത്തില്‍ എംസിഎക്സില്‍ കഴിഞ്ഞ മൂന്ന് മാസത്തില്‍ 12 % വര്‍ധനവ് സ്വരണത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ ഇ ടി എഫ് നിക്ഷേപങ്ങള്‍ കുറയുന്നത് കൊണ്ട് സ്വര്‍ണ റാലി തുടരുന്നതിനുള്ള സാധ്യതകള്‍ കുറയുന്നതായി നിരീക്ഷകര്‍ കരുതുന്നു.