24 മണിക്കൂറിനിടെ 1000 ശതമാനം നേട്ടമുണ്ടാക്കി ദുബായിയുടെ സ്വന്തം ക്രിപ്‌റ്റോകറന്‍സി!

ദുബായിയുടെ സ്വന്തം ക്രിപ്‌റ്റോകറന്‍സി, ദുബായ്‌കോയ്ന്‍, 24 മണിക്കൂറിനിടെ നേട്ടമുണ്ടാക്കിയത് 1000 ശതമാനം. പബ്ലിക് ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിതമായുള്ള ക്രിപ്‌റ്റോകറന്‍സിയാണ് ദുബായ്‌കോയ്ന്‍. പൊതുജനങ്ങള്‍ക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സി ഖനനം ചെയ്യാന്‍ അനുവദിക്കുന്നതാണ് പബ്ലിക് ബ്ലോക്ക് ചെയ്ന്‍.

ക്രിപ്‌റ്റോ ഡോട്ട് കോമിലെ റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനിടെ ദുബായ്‌കോയ്‌ന്റെ വില 0.17 ഡോളറില്‍ നിന്ന് 1.13 ഡോളറായി കുതിച്ചുകയറി. യുഎഇ ആസ്ഥാനമായുള്ള കമ്പനി അറേബ്യന്‍ചെയ്ന്‍ ടെക്‌നോളജിയാണ് ദുബായ്‌കോയ്ന്‍ പുറത്തിറക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങളിലെ ആദ്യ പബ്ലിക് ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിത ക്രിപ്‌റ്റോകറന്‍സിയാണിതെന്ന് അവര്‍ അവകാശപ്പെടുന്നു.

ചൈനയുടെ ഡിജിറ്റല്‍ യുവാനോട് സാമ്യമുള്ള രീതിയാണ് ദുബായ്‌കോയ്‌നിന്റേത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it