ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ഐപിഒ നവംബര്‍ 4 വരെ

പ്രൈസ് ബാന്‍ഡും മറ്റ് വിശദാംശങ്ങളും

ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 2 മുതല്‍ ആരംഭിക്കും. നവംബര്‍ 4 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം.

600 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 13,695,466 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 350 രൂപ മുതല്‍ 368 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 40 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

Related Articles
Next Story
Videos
Share it