പെട്രോ കെമിക്കൽ പൈപ്പ് ലൈൻ വികസനം, വർധിച്ച ഡിമാൻറ്റ് , ഗെയിൽ ഇന്ത്യ ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി - ഗെയിൽ ഇന്ത്യ (GAIL India Ltd)
  • ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ (GAIL India Ltd ) രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 14,381 കിലോമീറ്റർ പ്രകൃതി വാതക ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്.
  • 2021-22 നാലാം പാദത്തിൽ വരുമാനം 73.4 % വർധിച്ച് 26968 കോടി രൂപ യായി. വരുമാന വർധനവ് പ്രകൃതി വാതക മാർക്കറ്റിംഗ്,എൽ പി ജി വിതരണം എന്നിവയിൽ നിന്നാണ് ഉണ്ടായത്. പെട്രോ കെമിക്കൽ ബിസിനസിൽ വരുമാനം കുറഞ്ഞു.
  • നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം (EBITDA) 4138 കോടി രൂപയായി (61.3 % വളർച്ച). EBITDA മാർജിൻ 1.2 % കുറഞ്ഞ് 15.3 ശതമാനമായി.
  • 2022 -23 ൽ 75 ശതകോടി രൂപയുടെ മൂലധന നിക്ഷേപവും, മൂന്ന് വർഷത്തിൽ 300 ശതകോടി രൂപയുടെ നിക്ഷേപവും നടത്തും.
  • കൂടിയ പലിശ നിരക്ക് നൽകേണ്ട കടങ്ങൾ കുറക്കാനായി 500 കോടി രൂപ ചെലവാക്കി. 190 രൂപ വിലക്ക് 5.70 കോടി രൂപക്കുള്ള ഓഹരികൾ തിരികെ വാങ്ങാൻ ഗെയിൽ ഡയറക്ട്ർ ബോർഡ് അനുമതി നൽകി.
  • അടുത്ത മൂന്ന് വർഷത്തിൽ റിന്യൂവബിൾ ഊർജ ഉൽപ്പാദന ശേഷി 1 ഗിഗാ വാട്ടായി ( 1 GW) ഉയർത്തും.
  • പ്രകൃതി വാതകം, ഊർജം. പെട്രോ കെമിക്കൽ, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനികൾ ഗെയിൽ ഇന്ത്യ നിക്ഷേപം നടത്തും.
  • ഊർജ ഗംഗ പൈപ്പ് ലൈനിന്റെ മെച്ചപ്പെടുത്തിയ ഉപയോഗം, പെട്രോ കെമിക്കൽ വിഭാഗത്തിലെ വികസനം, ഉൽപ്പന്ന വില വർധനവ്, പ്രകൃതി വാതക ഡിമാൻറ്റിലെ കയറ്റം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഗെയിൽ ഇന്ത്യ യുടെ സാമ്പത്തിക ഫലം ഇനിയും മെച്ചപ്പെടും

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (buy)
ലക്ഷ്യ വില 156
നിലവിൽ 134 രൂപ,
നിക്ഷേപ കാലയളവ് -12 മാസം
(Stock Recommendation by Geojit Financial Services)


Related Articles

Next Story

Videos

Share it