Begin typing your search above and press return to search.
സ്വര്‍ണവില കുറഞ്ഞു, ഈ വര്‍ഷം കുറവ് പ്രതീക്ഷിക്കാമോ ?
കേരളത്തില്‍ ജനുവരി ഒന്നിന് കൂടിയ സ്വര്‍ണവില ഇന്ന (ജനുവരി 3) കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ ഗ്രാമിന് 4545 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4525 രൂപയാണ് രേഖപ്പെടുത്തിയത്. പവന് 36,360 രൂപയായിരുന്നത് ഇതോടെ 36200 രൂപയായി.
ജനുവരി ഒന്നിന് വില കൂടിയതില്‍ പിന്നെ സ്വര്‍ണ വിലയില്‍ ഇന്നലെയും മാറ്റമുണ്ടായിരുന്നില്ല. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4960 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 39680 രൂപയുമായി. ഈ വിഭാഗത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇതേ വില തന്നെയായിരുന്നു.
ഇപ്പറഞ്ഞിരിക്കുന്ന സ്വര്‍ണവിലയില്‍ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ പല സ്വര്‍ണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വര്‍ണം വില്‍ക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളിലെത്തുമ്പോള്‍ ഇന്നത്തെ സ്വര്‍ണ വില ചോദിച്ച് മനസിലാക്കണം.
ഈ വര്‍ഷം സ്വര്‍ണവിപണി എങ്ങനെ ആയിരിക്കും?
സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കല്‍ , സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും ടെക്‌നോളജിയുടെയും സാധ്യതകള്‍ പരിപൂര്‍ണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.
സ്വര്‍ണവില താഴുമെന്ന് പ്രവചനം
2022 ല്‍ സ്വര്‍ണ്ണ വിലകള്‍ താഴുമെന്ന പ്രതീക്ഷയിലാണ് മിക്ക മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനങ്ങളും. ഹോളണ്ടിലെ ബാങ്കിംഗ് സ്ഥാപനമായ എ എം ബി അംറോ സ്വര്‍ണ വിപണി 2022 ല്‍ തകരുമെന്ന പ്രവചനമാണ് നടത്തിയിരുക്കുന്നത്. അടുത്ത വര്‍ഷാവസാനത്തോടെ ഔണ്‍സിന് 1500 ഡോളറായി വില ഇടിയുമെന്നും തുടര്‍ന്ന് 2023 ഡിസംബറോടെ വില 1300 ഡോളറായി കുറയുമെന്നും എ എം ബി അംറോ പ്രവചിക്കുന്നു.
അടുത്ത വര്‍ഷം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നത് തടയാനായി കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് മൂന്ന് പ്രാവശ്യം പലിശ നിരക്ക് വര്‍ധനവ് വരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വര്‍ണ വില ഒരു ഔണ്‍സിന് 1800 ഡോളര്‍ എത്തിയിട്ട് വീണ്ടും 1796 ലേക്ക് കുറഞ്ഞു.
2021 ല്‍ ഡോവ് ജോണ്‍സ് ഓഹരി സൂചിക 16 .17 % ഉയര്‍ന്നപ്പോള്‍, സ്വര്‍ണ വില 5.78 ശതമാനം കുറഞ്ഞു, നിഫ്റ്റി 23 % , ബി എസ് സി സെന്‍സെക്‌സ് നിക്ഷേപകര്‍ക്ക് 21 % ആദായം നല്‍കി. ഓഹരി വിപണി ഉയരുമ്പോള്‍ സ്വര്‍ണ വില താഴുന്നത് പതിവാണ്. അടുത്ത വര്‍ഷം സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ക്ക് 12 -13 % ആദായം പ്രതീക്ഷിക്കാമെന്നും 16 % വില യിടിയുമെന്നും വ്യത്യസ്ത പ്രവചനങ്ങള്‍ വന്നിട്ടുണ്ട്.
പല കാരണങ്ങളാല്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാകാറുണ്ട്. അമേരിക്കന്‍ പലിശ നിരക്കുകള്‍, യു എസ് ഡോളര്‍ മൂല്യത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, അവധി വ്യാപാര വിപണിയിലെ നീക്കങ്ങള്‍, സ്വര്‍ണ്ണ ഇ ടി എഫ് നിക്ഷേപ ഡിമാന്‍ഡ്, സ്വര്‍ണ ആഭരണ ഡിമാന്‍ഡ് ഇപ്പോഴത്തെ കോവിഡ്, ഒമിക്രോണ്‍, ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ തുടങ്ങിയവ.
Next Story
Videos