സ്വര്‍ണ വില കുറഞ്ഞു; ഒരു പവന്‍ ആഭരണത്തിന് ഇന്ന് എന്ത് നല്‍കണം?

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 44,000 രൂപയായി. 10 രൂപ താഴ്ന്ന് 5,500 രൂപയാണ് ഗ്രാം വില. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 44,800 രൂപയും ഗ്രാമിന് 5,600 രൂപയുമായിരുന്നു വില.

Also Read : ചെറുകിട സംരംഭക ഹെല്‍പ് ഡെസ്‌ക് അടുത്തമാസം മുതല്‍

18 കാരറ്റ് സ്വര്‍ണ വില അഞ്ച് രൂപ താഴ്ന്ന് 4,563 രൂപയുമായിട്ടുണ്ട്. രാജ്യാന്തര വില ഔണ്‍സിന് 1,953 ഡോളര്‍ നിലവാരത്തില്‍ നിന്ന് 1,946 ഡോളര്‍ നിലവാരത്തിലേക്ക് ഇന്നലെ താഴ്ന്നതാണ് സംസ്ഥാനത്തും വില കുറയാന്‍ വഴിയൊരുക്കിയത്.
വെള്ളിക്ക് മാറ്റമില്ല
സാധാരണ വെള്ളി വില ഗ്രാമിന് 80 രൂപയിലും വെള്ളി ആഭരണ വില 103 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.
സ്വര്‍ണത്തിന്റെ റെക്കോഡ്
കഴിഞ്ഞ മേയ് അഞ്ചിലെ പവന്‍ വിലയായ 45,760 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയുടെ എക്കാലത്തെയും ഉയരം. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു. തുടര്‍ന്ന് ഇതുവരെ പവന് കുറഞ്ഞത് 1,760 രൂപയാണ്. ഗ്രാമിന് 220 രൂപയും.
പൊന്നിന് എന്ത് നല്‍കണം?
നിലവില്‍ പവന്‍ വില 44,000 രൂപയാണ്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി നിരക്ക്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 47,600 രൂപയെങ്കിലും നല്‍കണം. ഒരു ഗ്രാം ആഭരണത്തിന് 6,000 രൂപയ്ക്കടുത്താകും വില.
Related Articles
Next Story
Videos
Share it