കേരളത്തില്‍ കഴിഞ്ഞ എട്ട് ദിവസം കൊണ്ട് സ്വര്‍ണവില വര്‍ധിച്ചത് 1500 രൂപയോളം

സംസ്ഥാനത്ത് സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറവില്‍ നിന്നും വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നും സ്വര്‍ണവില വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 34,800 രൂപയായി. 400 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി.
സംസ്ഥാനത്ത് വിലവര്‍ധനവ് റീറ്റെയ്ല്‍ വിപണിയെ ബാധിച്ചിട്ടില്ല എന്നതാണ് കാണാന്‍ കഴിയുന്നത്. വില്‍പ്പനയില്‍ സ്ഥിരത നിലനിര്‍ത്തുന്നതായി സംസ്ഥാനത്തെ വിവിധ സ്വര്‍ണവ്യാപാരികള്‍ അഭിപ്രായപ്പെട്ടു.
ഏപ്രില്‍ ഒന്നുമുതല്‍ ഇക്കഴിഞ്ഞ എട്ടു ദിവസത്തിനിടെ പവന്റെ വിലയില്‍ 1,480 രൂപയാണ് വര്‍ധനവുണ്ടായത്. ഏപ്രില്‍ തുടങ്ങിയതുമുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം എസിഎക്‌സില്‍ സ്വര്‍ണവില കുറവ് രേഖപ്പെടുത്തി.
10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 46,793 രൂപയായി കുറഞ്ഞു. വെള്ളി വിലയിലും ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വര്‍ധനവിനുശേഷമാണ് എംസിഎക്‌സിലെ രണ്ട് ദിവസത്തെ ഇടിവ്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,755.91 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയില്‍ 1.5ശതമാനമാണ് വര്‍ധനവുണ്ടായത്.