തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തിലെ സ്വര്‍ണവില ഇടിവില്‍. ഇന്നലെ 120 രൂപ ഇടിഞ്ഞിരുന്നു. ഇന്നു കൂടി ഇടിഞ്ഞതോടെ 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇടിവുണ്ടായത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,040 രൂപയായി. ഇടിവുണ്ടായെങ്കിലും ഇപ്പോഴും 41000 ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില നില്‍ക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെയും ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 5130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4245 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
വ്യാവസായിക ലോഹങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്. ചെമ്പ് 8766 ഡോളറിലേക്കും അലൂമിനിയം 2464 ഡോളറിലേക്കും ഉയര്‍ന്നു. മറ്റു ലോഹങ്ങളും ചെറിയ കയറ്റം കാണിച്ചു. സ്വര്‍ണം ആവേശപൂര്‍വം ഉയര്‍ന്നു നില്‍ക്കുന്നു. ഇന്നലെ 1881 ഡോളര്‍ വരെ ഉയര്‍ന്നു. ഇന്നു രാവിലെ 1873-1875 ലാണു വ്യാപാരം. കേരളത്തില്‍ ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 41,160 രൂപയായി.
രൂപ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ഡോളര്‍ 58 പൈസ നഷ്ടത്തില്‍ 81.78 രൂപയില്‍ ക്ലോസ് ചെയ്തു. രണ്ടു ദിവസം കൊണ്ടു ഡോളറിന് 100 പൈസ കുറഞ്ഞു. ഡോളര്‍ സൂചിക ഇന്നലെ 103.24 ലാണു ക്ലോസ് ചെയ്തത്. ഇന്നു 103.22-നും 103.27 നും ഇടയിലാണു സൂചിക കയറിയിറങ്ങുന്നത്.