ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില; ഇനി ഉയരുമോ?

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായി. സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണവില (Gold price today) 400 രൂപയോളമാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്.

മെയ് ആദ്യവാരത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1200 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4775 രൂപയായി. 60 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് ഉയര്‍ച്ചയുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 3945 രൂപയാണ്. 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ രണ്ട് വാരമായി സ്വര്‍ണം ചാഞ്ചാട്ടം തുടരുകയാണ്. ആഗോള വിപണിയിലെയും ദേശീയ വിപണിയിലെയും ഏറ്റക്കുറച്ചിലുകള്‍ സംസ്ഥാനവിപണിയിലും ദൃശ്യമാണ്. ഇന്നലെ 1865 ഡോളര്‍ വരെ എത്തിയ ശേഷം താഴ്ന്ന് 1852-1853 ഡോളറിലായി ഇന്നു രാവിലെ വ്യാപാരം. ഡോളര്‍ സൂചിക താഴ്ന്നു നില്‍ക്കുന്നതാണു സ്വര്‍ണത്തെ സഹായിക്കുന്നത്.
ഡോളര്‍ സൂചിക ഇന്നലെ 102.08 വരെ താണിട്ട് ഇന്നു 102.24 ലേക്കു കയറി. ഇന്നലെ രൂപ ഇറങ്ങിക്കയറിയ ശേഷം ഡോളറിന് 77.55 രൂപ നിരക്കില്‍ ക്ലാേസ് ചെയ്തു. ഇന്നു രൂപ ചെറിയ മേഖലയില്‍ കയറിയിറങ്ങുമെന്നാണ് വിദഗ്ധര്‍. ആഗോള തലത്തിലെ മാന്ദ്യമുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതിനാല്‍ സ്വര്‍ണം ഇനിയും നേരിയ തോതില്‍ ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഈ മാസത്തെ സ്വര്‍ണവില ഇതുവരെ
മെയ് 1 - 37920 രൂപ
മെയ് 2 - 37760 രൂപ
മെയ് 3 - 37760 രൂപ
മെയ് 4 - 37600 രൂപ
മെയ് 5 - 37920 രൂപ
മെയ് 6 - 37680 രൂപ
മെയ് 7 - 37920 രൂപ
മെയ് 8 - 37920 രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ
മെയ് 13 - 37160 രൂപ
മെയ് 14 - 37000 രൂപ
മെയ് 15 - 37000 രൂപ
മെയ് 16 - 37000 രൂപ
മെയ് 17 - 37240 രൂപ
മെയ് 18 - 36880 രൂപ
മെയ് 19 - 37040 രൂപ
മെയ് 20 - 37360 രൂപ
മെയ് 21 - 37640 രൂപ
മെയ് 22 - 37640 രൂപ
മെയ് 23 - 37720 രൂപ
മെയ് 24 - 38200 രൂപ


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it