കേരളത്തില്‍ സ്വര്‍ണവില ഇടിവ് തുടരുന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില (Gold Rate) ഇടിഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 37,320 രൂപയായി. മൂന്ന് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില (Todays Gold Rate) ഇന്ന് 4665 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3855 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു.സാധാരണ വെള്ളിയുടെ വില 66 രൂപയില്‍ നിന്നും ഒരു രൂപ കുറഞ്ഞ് 65 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്.
കഴിഞ്ഞ പത്തു ദിവസത്തെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍ (ഒരു പവന്‍)
ജൂണ്‍ 20- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 38200 രൂപ
ജൂണ്‍ 21- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 38120 രൂപ
ജൂണ്‍ 22- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 37960 രൂപ
ജൂണ്‍ 23- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില - 38120 രൂപ
ജൂണ്‍ 24- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 37960 രൂപ
ജൂണ്‍ 25- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 38040 രൂപ
ജൂണ്‍ 26- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു വിപണി വില - 38040 രൂപ
ജൂണ്‍ 27- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 38120 രൂപ
ജൂണ്‍ 28- ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില - 37480 രൂപ
ജൂണ്‍ 29- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37400 രൂപ
ജൂണ്‍ 30- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37320 രൂപ


Related Articles
Next Story
Videos
Share it